ഡിസംബര്‍ മുതല്‍ ഒടിപി മുഖേന ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കാം

പുതിയ സംവിധാന പ്രകാരം ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഐവിആര്‍എസ് സംവിധാനം മുഖേന ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിസംബര്‍ മുതല്‍ ഒടിപി മുഖേന ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കാം

2017 ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപി നമ്പര്‍ മുഖേന ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന സംവിധാനം വരുന്നു. ഇതുമായി ബന്ധപ്പെട്ട കരടുരേഖ ദി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചു. ''മൊബൈല്‍ സേവന ദാതാക്കളുടെ ആവശ്യം അംഗികരിച്ചിരിക്കുന്നു.

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം'' യുഐഡി സിഇഒഅജയ് ഭൂഷണ്‍ പറഞ്ഞു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ പോകുന്നതിന് പകരം സ്വന്തം വീട്ടിലിരുന്ന് ഇക്കാര്യം ചെയ്യാനാകുന്നതിന് പുതിയ സംവിധാനം സഹായിക്കും. പുതിയ സംവിധാന പ്രകാരം ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഐവിആര്‍എസ് സംവിധാനം മുഖേന ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>