ഉത്തര്‍പ്രദേശില്‍ നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു

കൊള്ളക്കാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി നാലു യുവതികളെ ബലാത്സംഗം ചെയ്തത്. ഇതു തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിനെ സംഘം വെടിവച്ചു കൊന്നു. ആറംഗ സംഘം ഇവരില്‍ നിന്നു സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശില്‍ നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; തടയാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു

രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗം. യമുന എക്‌സപ്രസ് വേയ്ക്ക് സമീപം ഗൗതം ബുദ്ധ നഗറില്‍ പുലര്‍ച്ചെയാണ് സംഭവം. കൊള്ളക്കാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി നാലു യുവതികളെ ബലാത്സംഗം ചെയ്തത്. ഇതു തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിനെ സംഘം വെടിവെച്ചു കൊന്നു. ഷക്കീര്‍ ഖുറൈഷിയെന്നയാളാണ് വെടിയേറ്റു മരിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബുലാന്ദ്ഷഹറില്‍ നിന്ന് ഗ്രേറ്റര്‍ നോയ്ഡയിലേക്ക് പോകുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാര്‍ കൊള്ളക്കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ആറംഗ കൊള്ളസംഘം യുവതികളെ ബലാത്സംഗം ചെയ്തത്. ഇവരില്‍ നിന്നു സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്തു.

പ്രതികളെ പിടികൂടാനായി ഊര്‍ജിതമായി അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. കൊല ചെയ്യപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്നതായും പൊലീസ് അറിയിച്ചു.

ബലാത്സംഗത്തിനിരയായ സ്ത്രീകളെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ''ജെവാര്‍ സ്വദേശികളായ സംഘം യാത്ര ചെയ്യുകയായിരുന്ന കാറിന്റെ ടയര്‍ വെടിവെച്ച ശേഷമാണ് അക്രമി സംഘം ക്രൂരകൃത്യം നടത്തിയത്'' ജവാര്‍ എം എല്‍ എ താക്കൂര്‍ ധിരേന്ദര്‍ സിങ്ങ് പറഞ്ഞു.

Read More >>