അലങ്കരിച്ച കാറിൽ കീഴ്ജാതിക്കാരൻ പോവേണ്ട; വിവാഹദിനത്തിൽ ദളിതനായ വരന് മേൽജാതിക്കാരുടെ ക്രൂരമർദ്ദനം

പ്രകാശ് ബന്‍സാല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ദേരി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയാണു സംഭവം. വിവാഹ വേദിയിലേക്കു അലങ്കരിച്ച കാറിൽ വരികയായിരുന്നു പ്രകാശ് ബൻസാൽ. ഇതു കണ്ട അരവിന്ദ് സിങ്, ആഖന്ദ് സിങ്, പൃഥ്വി സിങ്, പിന്റു ശർമ എന്നിവർ പ്രകാശിനെ കാറിൽനിന്നു വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അലങ്കരിച്ച കാറിൽ കീഴ്ജാതിക്കാരൻ പോവേണ്ട; വിവാഹദിനത്തിൽ ദളിതനായ വരന് മേൽജാതിക്കാരുടെ ക്രൂരമർദ്ദനം

അലങ്കരിച്ച കാറിൽ വിവാഹദിനത്തിൽ പോലും സഞ്ചരിക്കാൻ ദളിതനായ ചെറുപ്പക്കാരന് അവസരം നിഷേധിച്ച് മേൽജാതിക്കാർ. വിവാഹദിനത്തിൽ അലങ്കരിച്ച കാറിൽ യാത്ര ചെയ്തതിനു മധ്യപ്രദേശിൽ ദളിത് വിഭാ​ഗക്കാരനായ യുവാവിനെ മേൽജാതിക്കാർ ക്രൂമർദ്ദനത്തിനിരയാക്കി.

പ്രകാശ് ബന്‍സാല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ദേരി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയാണു സംഭവം. വിവാഹ വേദിയിലേക്കു അലങ്കരിച്ച കാറിൽ വരികയായിരുന്നു പ്രകാശ് ബൻസാൽ. ഇതു കണ്ട അരവിന്ദ് സിങ്, ആഖന്ദ് സിങ്, പൃഥ്വി സിങ്, പിന്റു ശർമ എന്നിവർ പ്രകാശിനെ കാറിൽനിന്നു വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രകാശിനെ രക്ഷിക്കാൻ ചെന്ന അതിഥികൾക്കും മർദ്ദനമേറ്റു. വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാൻ കൊണ്ടുവന്ന ക്യാമറയും അക്രമികൾ അടിച്ചുതകർത്തു. സംഭവമറി‍ഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അക്രമികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെ പട്ടികജാതി-വർ​ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശിൽ ദളിത് വിഭാ​ഗങ്ങൾക്കും അവരുടെ വിവാഹങ്ങൾക്കും നേരെ സവർണജാതിക്കാരുടെ അക്രമം വ്യാപകമാവുകയാണ്. കുറച്ചുനാൾ മുമ്പ് ബണ്ഡൽഖണ്ഡ് മേഖലയിൽ ദളിത് വിഭാ​ഗക്കാരനായ വരൻ കുതിരപ്പുറത്ത് എത്തിയപ്പോഴും സവർണർ അയാളെ ക്രൂരമായി മർദ്ദിച്ചിരുന്നു.