ഹൈദരാബാദില്‍ നിരോധിക്കപ്പെട്ട ചൈന പൗഡര്‍ പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

കാല്‍സ്യം കാര്‍ബൈഡിനേക്കാള്‍ വില കൂടിയതിനായതിനാല്‍ ചൈന പൗഡര്‍ അധികം പ്രചാരത്തില്‍ ഇല്ലായിരുന്നു. ഹൈഡ്രോകാര്‍ബണ്‍ ഗ്യാസ് ആയ എഥിലിന്‍ അടങ്ങിയിട്ടുള്ളതാണ് ചൈന പൗഡര്‍. എഥിലിന്‍ ഉപയോഗം സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണെങ്കിലും എത്ര അളവില്‍ ഉപയോഗിക്കാം എന്നതിനു മാനദണ്ഡമൊന്നും വച്ചിട്ടില്ല. പഴങ്ങള്‍ പഴുപ്പിക്കാനുള്ള ചേംബറുകളിലാണ് എഥിലിന്‍ ഗ്യാസ് ഉപയോഗിക്കാറുള്ളത്.

ഹൈദരാബാദില്‍ നിരോധിക്കപ്പെട്ട ചൈന പൗഡര്‍ പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍

ഹൈദരാബാദില്‍ പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ കാല്‍സ്യം കാർബൈഡിനൊപ്പം ചൈന പൗഡറും ഉപയോഗിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള രാസവസ്തുവാണ് ചൈന പൗഡര്‍.

വിശ്വാസ്യയോഗ്യമായ സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ റെയ്‌ഡിലാണ് ഭവാനി നഗര്‍, മൊഗള്‍പുര, ഫലക്‌നാമ, ഹുസ്സൈനി ആലം എന്നിവിടങ്ങളില്‍ നിന്നും ചൈന പൗഡര്‍ പിടിച്ചെടുത്തതെന്ന് അഡീഷണല്‍ ഡിസിപി എന്‍ കോടി റെഡ്ഡി പറഞ്ഞു.

അബ്ദുള്‍ സത്താര്‍, അഖീല്‍ ബാബു, മൊഹമ്മദ് അക്ബര്‍, ഷേയ്ക്ക് ജബ്ബാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കാല്‍സ്യം കാര്‍ബൈഡിനേക്കാള്‍ വില കൂടിയതിനായതിനാല്‍ ചൈന പൗഡര്‍ അധികം പ്രചാരത്തില്‍ ഇല്ലായിരുന്നു. ഹൈഡ്രോകാര്‍ബണ്‍ ഗ്യാസ് ആയ എഥിലിന്‍ അടങ്ങിയിട്ടുള്ളതാണ് ചൈന പൗഡര്‍. എഥിലിന്‍ ഉപയോഗം സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണെങ്കിലും എത്ര അളവില്‍ ഉപയോഗിക്കാം എന്നതിനു മാനദണ്ഡമൊന്നും വച്ചിട്ടില്ല. പഴങ്ങള്‍ പഴുപ്പിക്കാനുള്ള ചേംബറുകളിലാണ് എഥിലിന്‍ ഗ്യാസ് ഉപയോഗിക്കാറുള്ളത്.

പായ്ക്കറ്റുകളില്‍ വരുന്ന ചൈന പൗഡറില്‍ എഥിലിന്‍ പൊടി രൂപത്തിലാണ് അടങ്ങിയിട്ടുള്ളത്. പെട്ടിയില്‍ പഴങ്ങള്‍ക്കൊപ്പം വയ്ക്കുകയാണെങ്കില്‍ ഒരു രാത്രി കൊണ്ട് പഴുത്ത് കിട്ടും. എഥിലിന്‍ പൗഡര്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ ഉപയോഗിച്ചാല്‍ അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ്, ക്യാന്‍സര്‍, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവ പിടിപെടാന്‍ സാധ്യതയുണ്ട്.

കേരളത്തിലും പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നതാണ് കാൽസ്യം കാർബൈഡും ചൈന പൌഡറും. ഗ്യാസ് വെൽഡിംഗിനു ഉപയോഗിക്കുന്ന കാർബൈഡ് പൊടിയും ഇത്തഡോൺ എന്ന രാസവസ്തുവും പഴങ്ങൾ പഴുപ്പിക്കാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്.