കോടതിയുടെ പ്രതിച്ഛായ നശിച്ചു തുടങ്ങിയിട്ടുണ്ട്, പ്രവര്‍ത്തനം സുതാര്യമാക്കുക; ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതി മുന്‍ ജഡ്ജിമാര്‍

കൃത്യമായ നിയമങ്ങൾ പാലിക്കേണ്ട ആവശ്യം മുൻനിർത്തി ബെഞ്ചുകൾക്ക് കേസുകൾ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കത്തിന്റെ ഉള്ളടക്കം.

കോടതിയുടെ പ്രതിച്ഛായ നശിച്ചു തുടങ്ങിയിട്ടുണ്ട്, പ്രവര്‍ത്തനം സുതാര്യമാക്കുക; ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതി മുന്‍ ജഡ്ജിമാര്‍

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി നിലവില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി അറിയിച്ചുകൊണ്ട് നാല് സിറ്റിംഗ് ജഡ്‌ജിമാരായ ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എം ബി ലോക്കർ, ജസ്റ്റിസ് കുരിയൻ ജോസഫ് എന്നിവരോട് യോജിപ്പ് അറിയിച്ചുകൊണ്ട് 4 പഴയ ജഡ്ജുമാർ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് തുറന്ന കത്തെഴുതി.

മുൻ സുപ്രീം കോടതി ജഡ്ജായ പി ബി സാവന്ത്, മുൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുൻ മദ്രാസ് ഹൈകോടതി ജഡ്ജി കെ ചന്ദ്രു, മുൻ മുംബൈ ഹൈക്കോടതി ജഡ്ജി എച്ച് സുരേഷ് എന്നിവരാണ് കത്തിൽ ഒപ്പു വെച്ചിരിക്കുന്നത്. അതിപ്രധാനമായ എല്ലാ കേസുകളും അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേള്‍ക്കണം.

കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ട് ബെഞ്ചുകൾക്ക് കേസുകൾ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്തിന്റെ ഉള്ളടക്കം.

''ഇന്ത്യൻ ചീഫ് ജഡ്‌ജി സമയപ്പട്ടിക ക്രമീകരിക്കുന്നതിലും ബെഞ്ചുകൾക്ക് ജോലി ഏല്പിക്കുന്നതിലും പ്രമുഖനാണെന്നു ഞങ്ങൾക്കറിയാം. എന്നാൽ പ്രാധാന്യമുള്ളതും സൂക്ഷ്മതയോടെ കെെകാര്യം ചെയ്യേണ്ടതുമായ കേസുകൾ ചീഫ് ജസ്റ്റിസ് തോന്നിയതുപോലെ തെരഞ്ഞെടുക്കുന്ന ജൂനിയർ ജഡ്ജുമാരുടെ ബെഞ്ചിലേക്ക് ഏല്പിക്കാൻ പാടില്ല. യുക്തിപൂര്‍വ്വവും കളങ്കമില്ലാത്തതും സുതാര്യവുമായ രീതിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. കേസുകൾ കൃത്യമായി ബെഞ്ചുകളിലേയ്ക്ക് നീക്കി വെക്കുന്നതിനു കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരേണ്ടതാണ്. സുപ്രീം കോടതിയിലും നീതിവ്യവസ്ഥയോടും ജനങ്ങൾക്കുള്ള വിശ്വസ്തത വീണ്ടെടുക്കാൻ ഇത് എത്രയും പെട്ടന്ന് ചെയ്യേണ്ടതാണ്''.

''കൃത്യമായ വ്യാഖ്യാനം കൂടാതെ ചീഫ് ജസ്റ്റിസ് ബെഞ്ചുകളുടെ ഇഷ്ടാനുസരണം കേസുകൾ ഏല്പിച്ചത് ദേശത്തിനു സ്ഥാപനത്തിനും ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്തു വില കൊടുത്തും അത് സംരക്ഷിക്കപ്പെടണം. ഈ സ്ഥാപനത്തെ അപമാനിക്കാതിരിക്കാനായി ഞങ്ങൾ വിശദാംശങ്ങൾ പരാമർശിക്കുന്നില്ല, പക്ഷേ അത്തരം നടപടികള്‍ ഇതിനകം തന്നെ ഈ സ്ഥാപനത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചിട്ടുണ്ട്'' കത്തിൽ പറയുന്നു.


Read More >>