ആനയെ വിളിക്കുന്ന ചക്ക വില്‍ക്കണ്ട: വഴിയോരക്കച്ചവടക്കാരോട് തമിഴ്‌നാട് വനവകുപ്പ്

കല്ലാര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം കാട്ടാനകള്‍ ഇറങ്ങിയ രണ്ട് സംഭവങ്ങളുണ്ടായിരുന്നു. ചക്ക സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന കടകള്‍ ആക്രമിക്കുകയായിരുന്നു ആനകള്‍. ടൂറിസ്റ്റ് സീസണില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ചക്കനിരോധനം.

ആനയെ വിളിക്കുന്ന ചക്ക വില്‍ക്കണ്ട: വഴിയോരക്കച്ചവടക്കാരോട് തമിഴ്‌നാട് വനവകുപ്പ്

പാതയോരത്തെ ചക്ക വില്‍പന നിരോധിച്ച് തമിഴ്‌നാട് വനവകുപ്പ്. ചക്കയുടെ മണം പിടിച്ച് ആനകള്‍ നാട്ടിലേയക്കിറങ്ങുന്നത് തടയാനാണ് വിലക്കേര്‍പ്പെടുത്തിയത്. കല്ലാര്‍, ബുര്‍ളിയാര്‍ എന്നിവിടങ്ങളില്‍ ആനകള്‍ നാട്ടിലേയ്ക്കിറങ്ങുന്നത് പതിവാണ്. കച്ചവടക്കാരോട് തണ്ണിമത്തന്‍, മാമ്പഴം പോലെയുള്ള പഴങ്ങള്‍ വില്‍ക്കാന്‍ വനവകുപ്പ് ആവശ്യപ്പെട്ടു.

മേട്ടുപ്പാളയത്തിനരികിലുള്ള കൂനൂര്‍ നിവാസികളോടും വീട്ടില്‍ ചക്ക സൂക്ഷിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കല്ലാര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം കാട്ടാനകള്‍ ഇറങ്ങിയ രണ്ട് സംഭവങ്ങളുണ്ടായിരുന്നു. ചക്ക സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന കടകള്‍ ആക്രമിക്കുകയായിരുന്നു ആനകള്‍. ടൂറിസ്റ്റ് സീസണില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ചക്കനിരോധനം.

കച്ചവടക്കാര്‍ വനവകുപ്പിന്‌റെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ആനകള്‍ കാരണം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നും വനവകുപ്പ് അറിയിച്ചു.

ആനകള്‍ ഇറങ്ങുന്നത് രാത്രികാലങ്ങളില്‍ ആയതിനാല്‍ വഴിയോര കച്ചവടക്കാര്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.