ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്ക്ക്; വില വെറും ഇരുപത് പൈസ

ഈ കച്ചവടത്തിലെ പ്രധാനപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്ത പൊലീസിന് കിട്ടിയത് ഒരു കോടി ഉപഭോക്താക്കളുടെ മോഷ്ടിക്കപ്പെട്ട അക്കൗണ്ട് വിവരങ്ങളാണ്. കാര്‍ഡ് നമ്പര്‍, അക്കൌണ്ട് ഉടമയുടെ പേര്, ജനനത്തീയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് വിവരങ്ങള്‍.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്ക്ക്; വില വെറും ഇരുപത് പൈസ

ഒരു കോടി ഇന്ത്യാക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്ക്ക്. അതും ഒരാളുടെ വിവരത്തിനു 10 മുതല്‍ 20 പൈസ എന്ന തുച്ഛമായ വിലയ്ക്ക്.

തെക്കേ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസിലെ ഒരു 80 വയസ്സുകാരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷത്തിനാണ് ഡാറ്റാ കച്ചവടം പുറത്തായത്. 1.46 ലക്ഷം രൂപയാണ് ആ വൃദ്ധയ്ക്ക് ഇത്തരത്തില്‍ നഷടമായത്. ബാങ്ക് ഉദ്യോഗസ്ഥര്‍ മുതല്‍ കോള്‍ സെന്‌റര്‍ ജീവനക്കാര്‍ വരെ ഉള്‍പ്പെട്ടവരാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ പങ്കു ചേരുന്നത്.

ഈ കച്ചവടത്തിലെ പ്രധാനപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്ത പൊലീസിന് കിട്ടിയത് ഒരു കോടി ഉപഭോക്താക്കളുടെ മോഷ്ടിക്കപ്പെട്ട അക്കൗണ്ട് വിവരങ്ങളാണ്. കാര്‍ഡ് നമ്പര്‍, അക്കൌണ്ട് ഉടമയുടെ പേര്, ജനനത്തീയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് വിവരങ്ങള്‍. പല വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ള വിവരങ്ങള്‍ 20 ഗിഗാബൈറ്റ് വരും. കൂടുതല്‍ വിവരങ്ങളും മുതിര്‍ന്ന പൗരന്മാരുടേതാണെന്ന് പൊലീസ് പറഞ്ഞു.

പുരാണ്‍ ഗുപ്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാണ്ട് 50000 പേരുടെ വിവരങ്ങള്‍ വിറ്റു കഴിഞ്ഞെന്ന് അയാള്‍ വെളിപ്പെടുത്തി. മുംബൈ ആസ്ഥാനമാക്കിയുള്ള ഒരാളാണ് ഇത്തരം വിവരങ്ങള്‍ നല്‍കുന്നതെന്ന് അയാള്‍ പറഞ്ഞു.

ബാങ്ക് ജീവനക്കാര്‍ എന്ന് പരിചയപ്പെടുത്തി സമീപിക്കുന്ന ഇത്തരം ആളുകള്‍ കാര്‍ഡ് വിവരങ്ങള്‍ തന്ത്രപൂര്‍വം കൈക്കലാക്കുന്നു. അതുപയോഗിച്ച് പണം പിന്‍വലിക്കുകയാണ് പതിവ്. കസ്റ്റമറുടെ ബാങ്ക് ഇടപാട് സംശയാസ്പദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ മേടിച്ചെടുക്കുന്നതും ഇവരുടെ തന്ത്രമാണ്.