തീവ്രവാദത്താല്‍ സിക്കിം അസ്വസ്ഥം എന്ന് പ്രിയങ്കാ ചോപ്ര, സിക്കിമിലെ ജനങ്ങള്‍ക്ക് മുറിപ്പെട്ടു എന്ന് ബെയ്ചുങ് ഭൂട്ടിയ

"തീവ്രവാദത്തില്‍ സിക്കിം അസ്വസ്ഥമാണ് എന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതും വസ്തുതാവിരുദ്ധവുമാണ്. ഇത് സിക്കിമിലെ ആളുകളെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്."-ബെയ്ചുങ് ഭൂട്ടിയ

തീവ്രവാദത്താല്‍ സിക്കിം അസ്വസ്ഥം എന്ന് പ്രിയങ്കാ ചോപ്ര, സിക്കിമിലെ ജനങ്ങള്‍ക്ക് മുറിപ്പെട്ടു എന്ന് ബെയ്ചുങ് ഭൂട്ടിയ

തീവ്രവാദത്തില്‍ സിക്കിം അസ്വസ്ഥമാണ് എന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്നും ഇത് സിക്കിമിലെ ജനങ്ങളെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ടെന്നും ഫുട്ബാൾ താരം ബെയ്ചുങ് ഭൂട്ടിയ. 'പ്രിയങ്ക എന്തുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എനിക്കറിയില്ല, കാരണം പ്രിയങ്ക മികച്ച നടിയാണ്, ബുദ്ധിപരമായ തീക്ഷ്ണതയും പ്രിയങ്കയ്ക്കുണ്ട്, പലപ്പോഴും വിവേകപരമായി സംസാരിച്ചു. ആരെങ്കിലും സിക്കിമിനെക്കുറിച്ച് തെറ്റായ വിവരം നല്‍കിയതുകൊണ്ടായിരിക്കാം. പ്രിയങ്കയുടെ പുതിയ സിനിമ പഹൂനയില്‍ ഞാനുമുണ്ട്, അതിന് ടൊറന്റൊ ഫിലിം ഫെസ്റ്റിവലില്‍ സ്റ്റാന്‍ഡിങ് ഓവേഷന്‍ കിട്ടിയിട്ടുണ്ട്.'- ഭൂട്ടിയ വിശദീകരിച്ചു.

രാഷ്ട്രീയപരമായ സമാധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ് സിക്കിം, അതിന്റെ അംഗീകാരം അവിടത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. 1975ലാണ് സിക്കിം ഇന്ത്യയുടെ ഭാഗമായത്. എന്റെ പിതാവ് അതിനും എത്രയോ കാലം മുമ്പ് ജനിച്ചതാണ്. അതിനാല്‍, സിക്കിമിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്തതിനെപ്പറ്റി അദ്ദേഹത്തിന് വൈകാരികമായ ഓര്‍മകളാണ് ഉള്ളത്. അദ്ദേഹത്തിന്റെ തലമുറ അതിനെ വലിയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നില്ല, ലോകത്തില്‍ മറ്റു പലയിടത്തും അത്തരം വിഷയങ്ങള്‍ പ്രശ്‌നമായിട്ടുണ്ട്. ഹോങ്കോങ്ങില്‍ ഇന്ന് നടക്കുന്ന പ്രക്ഷോഭങ്ങള്‍ നോക്കൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുക എന്നത് വലിയ ആദരമായിരുന്നു. ഇന്ന് ഓരോ സിക്കിം പൗരരും ഇന്ത്യയുടെ ഭാഗമായാണ് സ്വയം മനസ്‌സിലാക്കുന്നത്. രാഷ്ട്രീയപരമായ സമാധാനത്തിനു പുറമേ, സിക്കിം രാജ്യത്തെ തന്നെ ഹരിതാഭമായ സംസ്ഥാനമാണ്. സിക്കിമിലെ ജനങ്ങള്‍ ആതിഥ്യമര്യാദയുള്ളവരാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ സംസ്ഥാനങ്ങളും അങ്ങനെയല്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ എല്ലാം ഒറ്റക്കെട്ടായി കാണുന്ന കാഴ്ചയാണ് പ്രശ്‌നം, ഇന്ത്യയുടെ മുഖ്യധാരയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പറ്റി വലിയ അവബോധമില്ലാത്തതാണ് പ്രശ്‌നം. പക്ഷേ, കൂടുതല്‍ വടക്കുകിഴക്കന്‍ യുവാക്കള്‍ ഈ മുഖ്യധാരയിലേക്ക് പഠനത്തിനും ജോലിക്കുമായി പോയിത്തുടങ്ങിയതോടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്.

-ഭൂട്ടിയ വിശദീകരിച്ചു.

Read More >>