നാടുവിട്ട കള്ളന്മാർ പല രാജ്യങ്ങളിൽ; തിരിച്ചു വരവ് ഉണ്ടായേക്കില്ല

സഹോദരീ പുത്രൻ നീരവ് പസഫിക്ക് ഐലൻ്റിൻ്റെ പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ്. അമ്മാവനും മരുമോനും കൂടി ഊറ്റിയത് 13500 കോടി രൂപയാണ്.

നാടുവിട്ട കള്ളന്മാർ പല രാജ്യങ്ങളിൽ; തിരിച്ചു വരവ് ഉണ്ടായേക്കില്ല

ബാങ്ക് തട്ടിപ്പ് നടത്തി നാടു വിടുന്നവർക്ക് മാത്രമായി ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകൾ തുറക്കേണ്ടി വരുമോ എന്ന ആശങ്ക നില നിൽക്കുന്ന ഒരു സമയമാണിത്. നിതിൻ സന്ദേശരയിലൂടെ പ്രയാണം തുടരുന്ന ബാങ്ക് തട്ടിപ്പ് പ്രതികൾ രാജ്യം വിടുന്നത് പുതുമയല്ലാതായി മാറിയിരിക്കുന്നു. ഇത്തരം തട്ടിപ്പുകൾ നടത്തി മുങ്ങുന്നവർക്കൊക്കെ ബിജെപിയുമായും നരേന്ദ്രമോദിയുമായും ബന്ധമുണ്ടെന്നുള്ളതും കൂട്ടി വായിക്കേണ്ടതാണ്.

നിതിൻ സന്ദേശര മാത്രമല്ല ഈ ഒരു കേസിൽ ഉള്ളത്. സഹോദരൻ ചേതൻ സന്ദേശരയും സഹോദര ഭാര്യ ദീപ്തിബെൻ സന്ദേശരയും 5000 കോടി തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂവരും നൈജീരിയയിലേക്ക് മുങ്ങുകയും ചെയ്തു. നൈജീരിയയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറാനുള്ള ധാരണ ഇല്ലാത്തതു കൊണ്ട് തന്നെ നിതിനും കുടുംബവും 'ഹാപ്പിലി എവർ ആഫ്റ്റർ' ആയി ശിഷ്ടകാലം നൈജീരിയയിൽ ഉണ്ടാവും.

'നമ്മുടെ സഹോദരൻ മെഹുൽ'- പ്രധാനമന്ത്രി നരേന്ദ്രമോദി മെഹുൽ ചോക്സിയെ കുറച്ചു നാൾ മുൻപ് അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു. മെഹുൽ ഇപ്പോൾ ആൻ്റിഗ്വ പൗരനാണ്. അയാളെ തിരികെ കൊണ്ടു വരുന്നത് ഗുദാഗവാ. മെഹുലിൻ്റെ സഹോദരീ പുത്രൻ നീരവ് പസഫിക്ക് ഐലൻ്റിൻ്റെ പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ്. കിട്ടും, കിട്ടാതെവിടെപ്പോവാൻ. അമ്മാവനും മരുമോനും കൂടി ഊറ്റിയത് 13500 കോടി രൂപയാണ്.

അരുൺ ജെയ്റ്റ്ലിയെ കണ്ട് ആശീർവാദം വാങ്ങിയാണ് താൻ നാടു വിട്ടതെന്ന് പറഞ്ഞ വിജയ് മല്ല്യ ഇംഗ്ലണ്ടിൽ സുഖവാസത്തിലാണ്. മല്ല്യ ആ ബോംബ് പൊട്ടിച്ച ഉടൻ തന്നെ പോകുന്നതിനു മുൻപ് മല്ല്യ തന്നെ കണ്ടിരുന്നുവെന്ന് ജെയ്റ്റ്ലി സമ്മതിക്കുകയും ചെയ്തു. നാടു വിട്ടപ്പോൾ ജെയ്റ്റ്ലിക്ക് അത് പറയാൻ തോന്നാതിരുന്നതും മല്ല്യ പറഞ്ഞു കഴിഞ്ഞ ഉടൻ സമ്മതിച്ചതും എന്തു കൊണ്ടാവും? കുഴയ്ക്കുന്ന ചോദ്യം തന്നെ.

നീരവ് മോദി, മെഹുൽ ചോക്സി, നിതിൻ സന്ദേശര, ഇവർക്കൊക്കെ മുൻപ് നാടു കടന്ന ജതിൻ മെഹ്ത എന്നിവർക്കൊക്കെ ഒരു പൊതു സവിശേഷതയുണ്ട്. എല്ലാവരും ഗുജറാത്തുകാരാണ്. അത് വെറും യാദൃശ്ചികത ആയിരിക്കുമല്ലേ? ഗുജറാത്തും മോദിയും തമ്മിൽ വല്യ ബന്ധമൊന്നുമില്ലല്ലോ. എന്തായാലും ഇവരെല്ലാം കൂടി മൊത്തം നമ്മളിൽ നിന്ന് കൊള്ളയടിച്ചത് 35000 കോടി രൂപയാണ്!

കോടി കണക്കിന് ജനങ്ങൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയിരുന്നു. നുഴഞ്ഞുകയറ്റക്കാരെന്ന് എല്ലാവരെയും ചാപ്പ കുത്തുന്ന സമയം ഒരുപാട് വിദൂരത്തൊന്നുമല്ല.

ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന സമയം കഴിഞ്ഞിരിക്കുന്നു. അവർ‌ നാട് വിടുമ്പോൾ അവരോടപ്പം നിങ്ങളും പോകേണ്ടിവരും. കോടിക്കണക്കിനു വരുന്ന നുഴഞ്ഞുകയറ്റക്കാർ രക്ഷപെടുമ്പോൾ അമിത് ഷാ ഇന്ത്യയിൽ ഒറ്റയാനായും. തുടർന്ന് അടുത്ത 50 വർഷത്തോളം താങ്കൾ തന്നെ രാജ്യം ഭരിക്കും. കുടിയേറി വന്ന ബംഗ്ലാദേശികളെ അമിത് ഷാ തിരിച്ചയക്കുമ്പോൾ 35000 കോടി വെട്ടിച്ച് നാടുവിട്ട നിതിൻ സന്ദേശര, നീരവ് മോദി, മെഹൂൽ ചോക്സി തുടങ്ങിയവരെ എന്തുകൊണ്ട് തിരികെ കൊണ്ടുവരാൻ ശ്രമം നടത്തുന്നില്ല?

അമിത് ഭായി, ഇന്ത്യയിലെ ജനങ്ങളുടെ പണം തട്ടിയെടുത്ത് കബളിപ്പിച്ച് നാട് വിട്ടവരെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവരുന്നില്ല? വിദേശബാങ്കുകളിൽ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് നിങ്ങൾ സംസാരിച്ചത് ഓർക്കുന്നുണ്ടോ. ശരി, ഇവിടെ നിങ്ങളുടെ മൂക്കിന്റെ ചുവട്ടിൽ നിന്നും പണം ആവിയായി പോകുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ.

അടുത്ത 50 വർഷത്തേക്ക് എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നിങ്ങളുടെ രാഷ്ട്രീയ ധ്രുവീകരണം,

ഇന്ത്യക്കാർ ബം​ഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറുന്നവരാണെന്ന് ബ്രാന്റിങ് നടത്തിയിട്ടും. നിങ്ങൾ വിജയിക്കുന്നില്ലെങ്കിൽ അത് ജനങ്ങളുടെ ബുദ്ധിക്ക് അപമാനമാകും.

Read More >>