കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

കൃഷ്ണഗട്ടിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ നല്‍കിയ തിരിച്ചടിയിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്.

കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയില്‍ ഇന്ന് രാവിലെ 7.40ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൃഷ്ണഗട്ടിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ നല്‍കിയ തിരിച്ചടിയിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്) അംഗങ്ങളാണ് കൊല്ലപ്പെട്ടത്. നാല് പാക്കിസ്ഥാന്‍ പോസ്റ്റുകളും സൈന്യം തകര്‍ത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഇന്ത്യന്‍ സൈനികരെ കഴിഞ്ഞ മാസം പാക്ക് സൈനികര്‍ ശിരച്ഛേദം നടത്തിയത് ഇവിടെയായിരുന്നു.