പശുവിനെ കല്ലെറിഞ്ഞു; ഡൽഹിയിൽ മർദ്ദനമേറ്റ് അഞ്ച് പേർക്ക് പരുക്ക്

മാർച്ച് 31 ന് രാവിലെ ആറ് മണിയ്ക്ക് ജയ്ശങ്കർ എന്നയാളും ഭാര്യ ഷർമിളയും മലവിസർജ്ജനത്തിന് ഇറങ്ങിയതായിരുന്നു. അവിടെ കണ്ട ഒരു പശു ഷർമിളയ്ക്ക് നേരെ ഓടിവരുന്നത് കണ്ട് കല്ലെടുത്തെറിയുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം പശുവിന്റെ ഉടമസ്ഥർ ഓടിയെത്തുകയും ദമ്പതികളെ മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.

പശുവിനെ കല്ലെറിഞ്ഞു; ഡൽഹിയിൽ മർദ്ദനമേറ്റ് അഞ്ച് പേർക്ക് പരുക്ക്

ഒരു സ്ത്രീ പശുവിനെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രണ്ട് ദിവസങ്ങളായി അസ്വസ്ഥതകൾ തുടരുന്നു. തെക്കൻ ഡൽഹിയിലെ കുസും പഹാഡിയിലാണ് അഞ്ച് പേർക്ക് പരുക്കും വധശ്രമവുമുൾപ്പടെയുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നത്.

മാർച്ച് 31 ന് രാവിലെ ആറ് മണിയ്ക്ക് ജയ്ശങ്കർ എന്നയാളും ഭാര്യ ഷർമിളയും മലവിസർജ്ജനത്തിന് ഇറങ്ങിയതായിരുന്നു. അവിടെ കണ്ട ഒരു പശു ഷർമിളയ്ക്ക് നേരെ ഓടിവരുന്നത് കണ്ട് കല്ലെടുത്തെറിയുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം പശുവിന്റെ ഉടമസ്ഥർ ഓടിയെത്തുകയും ദമ്പതികളെ മർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.

തടയാൻ വന്ന ഷർമിളയുടെ സഹോദരനേയും അവർ മർദ്ദിച്ചു. സാരമായ പരുക്കുകൾ അവർക്കുണ്ടായി.

ആശാരിയായി ജോലി ചെയ്യുന്ന ജയ്‌ശങ്കർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴും മറ്റൊരു സംഭവവും നടന്നു. മർദ്ദനം തടയാനെത്തിയ ആളുകളെ ആയിരുന്നു ഇത്തവണ മർദ്ദിച്ചത്. ആക്രമികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം തുടരുന്നുണ്ട്.

Read More >>