സമുദ്രാർത്തി ലംഘിച്ചെന്ന് ആരോപണം; അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇനിയും സമുദ്രാതിർത്തി ലംഘിച്ചാൽ അറസ്റ്റും തുടരുമെന്ന് ശ്രീലങ്കൻ ഫിഷറീസ് മന്ത്രി മഹിന്ദ അമരവീര വ്യക്തമാക്കി.

അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ. സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ ശ്രീലങ്കൻ നാവികസേന പിടികൂടിയത്.

മണ്ണാർ ദ്വീപിനു സമീപത്തുവച്ചാണ് മത്സ്യത്തൊഴിലാളികൾ പിടിയിലായത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പുമായി ശ്രീലങ്ക രം​ഗത്തെത്തി.