ഐടി തൊഴിലാളി യൂണിയന്‍: ഇന്ത്യയില്‍ ആദ്യത്തേത് തമിഴ്‌നാട്ടില്‍

ഐടി കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന ഈ സമയത്തു ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി രൂപം കൊണ്ട ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഐടി തൊഴിലാളികളുടെ സംഘടനയായി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ്. രാജ്യത്തിലെ ആദ്യത്തെ സ്വതന്ത്ര ഐടി തൊഴിലാളി സംഘടനയായിരിക്കും ഇത്.

ഐടി തൊഴിലാളി യൂണിയന്‍: ഇന്ത്യയില്‍ ആദ്യത്തേത് തമിഴ്‌നാട്ടില്‍

ഐടി കമ്പനികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന ഈ സമയത്തു ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി രൂപം കൊണ്ട ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഐടി തൊഴിലാളികളുടെ സംഘടനയായി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ്. രാജ്യത്തിലെ ആദ്യത്തെ സ്വതന്ത്ര ഐടി തൊഴിലാളി സംഘടനയായിരിക്കും ഇത്.

ശ്രീലങ്കയിലെ തമിഴരെ കൊന്നൊടുക്കുന്നതിനെതിരേ 2008 ല്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം ആളിപ്പടര്‍ന്നിരുന്നു. ആ സമയത്തു ചെന്നൈയിലെ ടൈഡല്‍ പാര്‍ക്കിലെ ഐടി തൊഴിലാളികള്‍ 'യുദ്ധം നിര്‍ത്തൂ, തമിഴരെ രക്ഷിക്കൂ' എന്ന ആവശ്യവുമായി മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രക്ഷോഭം ഇന്ത്യയിലെ ആദ്യത്തെ ഐടി തൊഴിലാളികളുടെ സംഘടനയ്ക്കു രൂപം നല്‍കുകയാണ്.

മുമ്പു 2.8 ദശലക്ഷം ഐടി തൊഴിലാളികളെ ഒന്നിപ്പിച്ചു സംഘടന ആരംഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

'മദ്ധ്യവര്‍ഗത്തിനു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടു പൊതുവേ നീരസമാണ്,' ഫോറം അംഗമായ ജെ ജയപ്രകാശ് പറയുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയിലെ ഐടി തൊഴിലാളികള്‍ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നുണ്ട്. അടുത്ത ചില മാസങ്ങളില്‍ 4.5 ശതമാനം ഐടി പ്രൊഫഷണലുകള്‍ക്കു ജോലി നഷ്ടപ്പെടുമെന്നാണു പറയപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുരക്ഷാവാദവും പുതിയ ടെക്‌നോളജികളുടെ ഉദയവും ഐടി കമ്പനികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസന്‌റ് പോലെയുള്ള മുന്‍നിര ഐടി കമ്പനികളിലെ 56, 0000 തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

2005 ല്‍ ഐടി മേഖലയില്‍ പ്രവേശിച്ച തൊഴിലാളികള്‍ക്കു ഇപ്പോള്‍ 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആയി. ഇവരായിരിക്കും പ്രധാനമായും ഭീഷണി നേരിടുക. ഇവരുടെ സ്ഥാനത്തു ചെറുപ്പക്കാരായ തൊഴിലാളികളെ കുറഞ്ഞ വേതനത്തിനു നിയമിക്കും, ജയപ്രകാശ് അഭിപ്രായപ്പെട്ടു.

'കൂടുതലുള്ള കൊഴുപ്പ് കളയുക എന്നാണു കമ്പനികള്‍ ഇതിനെ വിളിക്കുന്നത്. എന്നാല്‍ അവര്‍ എല്ലാവര്‍ക്കും കുടുംബത്തിനെ സംരക്ഷിക്കേണ്ടതുണ്ട് എന്ന കാര്യം കമ്പനികള്‍ മറക്കുന്നു,' ജയപ്രകാശ് പറഞ്ഞു.

ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള സംഘമായി രൂപം കൊണ്ട അവര്‍ പിന്നീടു ജാതി വിവേചനം, ന്യൂനപക്ഷാവകാശങ്ങള്‍, തൊഴിലിടങ്ങളിലെ ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളും ഏറ്റെടുത്തു. അംഗങ്ങളില്‍ കൂടുതലും ടെക്‌നോളജി പ്രൊഫഷണലുകളായതിനാല്‍ അവര്‍ സഹപ്രവര്‍ത്തകര്‍ക്കുള്ള പിന്തുണയും നല്‍കാന്‍ തുടങ്ങി. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇപ്പോള്‍ ആയിരത്തില്‍ കൂടുതല്‍ ഓണ്‍ലൈന്‍ അംഗങ്ങളും നൂറിലധികം സജീവപ്രവര്‍ത്തകരും ഉണ്ട്. ബംഗാളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങിയ എട്ടു നഗരങ്ങളില്‍ അവരുടെ ശാഖകളുണ്ട്.

'ഞാന്‍ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടവളോ വിവേചനം അനുഭവിച്ചവളോ അല്ല, പക്ഷേ ജോലി നഷ്ടപ്പെട്ടവര്‍ ബുദ്ധിമുട്ടുന്നതു ഞാന്‍ കാണാറുണ്ട്. അവരെ സഹായിക്കാനാണു ഞാനും കൂടിയത്,' ടിസിഎസില്‍ ജോലി ചെയ്യുന്ന വസുമതി പറയുന്നു.

തരം നോക്കാതെ പിരിച്ചു വിടപ്പെട്ട തൊഴിലാളികള്‍ക്കായി ഒട്ടേറെ കേസുകള്‍ സംഘടന കൈകാര്യം ചെയ്തിട്ടുണ്ട്. ടിസിഎസില്‍ നിന്നും നല്ല പ്രകടനം കാഴ്ച വച്ചിട്ടും പിരിച്ചു വിടപ്പെട്ട ഒരു ഗര്‍ഭിണിയെ ജോലിയില്‍ തിരിച്ചെടുക്കുന്നതിലേയ്ക്കു നയിച്ച കേസുകളുമുണ്ട്.

ഐടി തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയാണു ന്യൂ ഡെമോക്രാറ്റിക് ലേബര്‍ ഫ്രണ്ട്. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്ട് പ്രകാരം ഐടി തൊഴിലാളികള്‍ക്കും സംഘടനയുണ്ടാക്കാന്‍ അവകാശമുണ്ടെന്നു സംസ്ഥാനസര്‍ക്കാരിനെക്കൊണ്ടു പറയിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.

'തമിഴ്‌നാട്ടില്‍ ദ്രാവിഡ പ്രക്ഷോഭം മുതല്‍ത്തന്നെ അടിച്ചമര്‍ത്തലിനെതിരായി നിവര്‍ന്നു നില്‍ക്കുന്ന പാരമ്പര്യമുണ്ട്,' ലേബര്‍ ഫ്രണ്ട് അംഗമായ കുമാര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ പിന്നാക്കവിഭാഗക്കാര്‍ക്കു വിദ്യാഭ്യാസരംഗത്തു സംവരണമുള്ളത് അവരെ ഐടി മേഖലയില്‍ എത്തിച്ചേരാന്‍ സഹായിച്ചു. അവരില്‍ ചിലര്‍ കൂട്ടാളികള്‍ക്കൊപ്പം വഴി മാറിപ്പോയി. എന്നാലും കൂടുതല്‍ തൊഴിലാളികളുടെ മാതാപിതാക്കളും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ആയിരിക്കും. അതുകൊണ്ട് അവര്‍ക്കു നീതിയുടെ വിലയറിയാം എന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലും കമ്പനികളുടെ അന്യായമായ നടപടികള്‍ക്കെതിരേ ആളെച്ചേര്‍ക്കുക അത്ര എളുപ്പമായിരുന്നില്ല. രണ്ടായിരത്തിലുണ്ടായ ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിനു ശേഷം അന്യായ നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍, നിര്‍ബന്ധിത രാജിവയ്ക്കല്‍, കുറഞ്ഞ വേതനം, വിവേകമില്ലാത്ത പിരിച്ചു വിടല്‍, വേതനത്തിലെ വിവേചനം തുടങ്ങിയവയില്‍ കുറവുണ്ടാകാനായി എന്നും കുമാര്‍ അവകാശപ്പെട്ടു. .

പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ തങ്ങളെ കറുത്ത പട്ടികയില്‍ പെടുത്തുമെന്നും അതു മറ്റൊരു ജോലിയ്ക്കു ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നു തൊഴിലാളികള്‍ ഭയക്കുന്നു. മുംബൈയില്‍ ലേബര്‍ വക്കീല്‍ ആയ നിനോദ് ഷെട്ടി ഔട്ട്സോഴ്‌സിംഗ് തൊഴിലാളികളുടെ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആളുകളെ ഒന്നിച്ചു ചേര്‍ക്കുന്നതു ബുദ്ധിമുട്ടായിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോലും അവര്‍ക്കു സമയമില്ലായിരുന്നു. 'ഒരിക്കലും സാധിക്കില്ല എന്നല്ല അതിന്റെ അര്‍ത്ഥം. അറിവും വിവേകവുമുള്ള ഒരു കൂട്ടം ആളുകള്‍ സംഘടിക്കണം. അവര്‍ക്കു വ്യക്തിപരമായ ആവശ്യങ്ങള്‍ മാറ്റി വച്ചു പൊതുപ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ കഴിയണം. കമ്പനിയുടെ ഒരു വിഭാഗത്തിനപ്പുറം മുഴുവൻ മേഖല എന്ന നിലയിലാകുമ്പോള്‍ അതു വിജയിക്കും,' ഷെട്ടി പറഞ്ഞു.