എടിഎം മെഷീനിലെ ബാറ്ററി പൊട്ടിത്തെറിച്ച് മൈസൂരു പാലസിൽ തീപ്പിടുത്തം

കടുത്ത പുക ആകാശത്തിലേക്കുയർന്നത് പരിസരവാസികൾ ഏറെ ഭയചകിതരായി. ഇവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടുത്തത്തിന് കാരണമായത്.

എടിഎം മെഷീനിലെ ബാറ്ററി പൊട്ടിത്തെറിച്ച് മൈസൂരു പാലസിൽ തീപ്പിടുത്തം

മൈസൂരു പാലസിൽ പ്രവർത്തിക്കുന്ന എടിഎം മെഷീനിലെ ബാറ്ററി പൊട്ടിത്തെറിച്ച് വൻ തീപ്പിടുത്തം. പുലർച്ചയോടെ മൈസൂരു പാലസിലെ വരാഹ ഗെയ്റ്റിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പുലർച്ചയോടെ തീപ്പിടുത്തം ഉണ്ടായത്. ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടുത്തത്തിന് കാരണമായത്.

ടിക്കറ്റ് കൗണ്ടറിലുണ്ടായിരുന്ന രേഖകൾ ഉൾപ്പെടെ കത്തിനശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെ എടിഎം മെഷീനിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കടുത്ത പുക ആകാശത്തിലേക്കുയർന്നത് പരിസരവാസികൾ ഏറെ ഭയചകിതരായി. ഇവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്.

മൈസൂരു പാലസ് പരിസരത്ത് ഇത് രണ്ടാം തവണയാണ് തീപ്പിടുത്തം ഉണ്ടാവുന്നത്. പാലസ് എസിപി ശൈലേന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടാരം വളപ്പിൽ തന്നെ തീയണക്കാനുള്ള സ്ഥിരം സംവിധാനം വേണം എന്ന ആവശ്യം ശക്തിപ്രാപിക്കുന്നുണ്ട്.