സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പാഠപുസ്തകത്തില്‍ 36-24-36 പെണ്ണളവ്; പ്രസാധകനും എഴുത്തുകാരനും വെട്ടിലായി

36-24-36 ആണു പെണ്ണിന് ഉത്തമമായ ശരീര അളവ് എന്നാണു പാഠപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നതു വിലക്കുന്ന 1986 ലെ നിയമവും മറ്റു ഐപിസി വകുപ്പുകളും ചേര്‍ത്താണു കേസ് എടുത്തിരിക്കുന്നത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പാഠപുസ്തകത്തില്‍ 36-24-36  പെണ്ണളവ്;  പ്രസാധകനും എഴുത്തുകാരനും വെട്ടിലായി

സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ് ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്ന പാഠപുസ്തകത്തില്‍ പെണ്ണിന്റെ ശരീരത്തിന്റെ അളവ് എഴുതിച്ചേര്‍ത്ത പുസ്തകപ്രസാധകനും എഴുത്തുകാരനും എതിരേ ഡൽഹി പൊലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തി.

36-24-36 ആണ് പെണ്ണിന് ഉത്തമമായ ശരീര അളവ് എന്നാണു പാഠപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നതു വിലക്കുന്ന 1986 ലെ നിയമവും മറ്റ് ഐപിസി വകുപ്പുകളും ചേര്‍ത്താണു കേസ് എടുത്തിരിക്കുന്നത്. ഡല്‍ഹി പ്രീത് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുസ്തകം എഴുതിയ ആളേയും പ്രസാധകരേയും ചോദ്യം ചെയ്യുമെന്നു ഡിസിപി ഓം വീര്‍ സിംങ് പറഞ്ഞു.

പാഠപുസ്തകം സിലബസ് അനുസരിച്ചുള്ളതല്ലെന്നും പുസ്തകത്തിലെ ഉള്ളടക്കം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിക്കുമെന്നും സിബിഎസ്ഇ വക്താവ് രമ ശര്‍മ പറഞ്ഞു. എഴുതിയയാളും പ്രസാധകനും ക്രിമിനല്‍ കുറ്റമാണു ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു.

കുട്ടികള്‍ക്ക് ആരോഗ്യത്തിനെപ്പറ്റിയുള്ള അറിവു നല്‍കാനാണു പന്ത്രണ്ടാം ക്ലാസ്സില്‍ ഫിസിക്കല്‍ എജ്യുക്കേഷനു രൂപം നല്‍കിയിട്ടുള്ളത്. കായികം, പോഷകം, യോഗ, ജീവിതശൈലി, ജീവശാസ്ത്രം, മനഃശാസ്ത്രം, പരിശീലനം തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

'ബോര്‍ഡ് ഒരിക്കലും സ്തീകള്‍ക്കെതിരെയുള്ള അനാവശ്യമായ, ലിംഗവിഭജനപരമായ, അപമാനകരമായ ഒന്നും തന്നെ പ്രോല്‍സാഹിപ്പിക്കില്ല. സിബിഎസ്ഇയുമായി അഫിലിയേഷന്‍ ഉള്ള സ്‌കൂളുകളില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാറുമില്ല. എന്‍ സി ഇ ആര്‍ ടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളാണു സിബിഎസ്ഇ നിര്‍ദ്ദേശിക്കുക,' രമ ശർമ്മ പറഞ്ഞു.

Story by