സുനന്ദ പുഷ്കർ കേസിലെ നിർണായക രേഖകൾ മോഷ്ടിച്ചു; അർണബിനും റിപ്പബ്ലിക് ടിവിക്കുമെതിരെ കേസ്

ഡൽഹി പട്യാല ഹൗസ് കോടതിയാണ് അർണബിനും ചാനലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

സുനന്ദ പുഷ്കർ കേസിലെ നിർണായക രേഖകൾ മോഷ്ടിച്ചു; അർണബിനും റിപ്പബ്ലിക് ടിവിക്കുമെതിരെ കേസ്

അന്വേഷണത്തിലിരിക്കുന്ന സുനന്ദ പുഷ്കർ കേസിന്റെ സുപ്രധാന റിപ്പോർട്ടുഖൾ മോഷ്ടിച്ചതിന് റിപ്പബ്ലിക് ടിവിക്കും മേധാവി അർണബ് ​ഗോസാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ അനധികൃതമായി കൈക്കലാക്കി പുറത്തുവിട്ടെന്ന ശശി തരൂർ എംപിയുടെ പരാതിയിലാണ് കേസ്.

ഡൽഹി പട്യാല ഹൗസ് കോടതിയാണ് അർണബിനും ചാനലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തിരമായ വാർത്തകൾ നൽകി ചാനലിന്റെ കാണികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ചെയ്തതെന്ന് തരൂര്‍ ആരോപിച്ചു.

രേഖകൾ മോഷ്ടിച്ചെന്നും തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തെന്നും ചൂണ്ടിക്കാട്ടി തരൂർ സമർപ്പിച്ച പരാതിയിൽ ഡൽഹി പൊലീസ് നടപടിയെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് അർണബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.