ഡൽഹി പ്രസ് ക്ലബിന്റെ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് ഭാരവാഹികൾ; തട്ടിപ്പിന് നേതൃത്വം നൽകിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറി

പ്രസ് ക്ലബ് ഭാരവാഹികൾ ജനറൽ ബോഡി യോ​ഗത്തിൽ സമർപ്പിച്ച വരവ് ചിലവ് കണക്കും ബാങ്ക് സ്റ്റേറ്റ്മെന്റും തമ്മിൽ എട്ട് ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത്. നിലവിൽ മാധ്യമ പ്രവർത്തകനല്ലാത്ത വ്യക്തിയുടെ പേരിലാണ് ബാങ്കിൽ നിന്ന് പണമെടുക്കാനുള്ള അധികാരമുള്ളത്

ഡൽഹി പ്രസ് ക്ലബിന്റെ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് ഭാരവാഹികൾ; തട്ടിപ്പിന് നേതൃത്വം നൽകിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറി

ഡൽഹി പ്രസ് ക്ലബ് ഫണ്ടിൽ നിന്ന് ഭാരവാഹികൾ പണം തട്ടിയെടുത്തു. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന സ്ഥിരം നിക്ഷേപ്പത്തിൽ നിന്നാണ് ഭാരവാഹികൾ എട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. സർക്കാർ നൽകിയ 25 ലക്ഷം രൂപയിൽ നിന്നാണ് പ്രസ് ക്ലബ് ഭാരവാഹികൾ എട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. സ്ഥിര നിക്ഷേപമായി ബാങ്കിൽ നിക്ഷേപ്പിച്ചിരുന്ന 25 ലക്ഷം രൂപ പല തവണയായി പിൻവലിക്കുകയും അതിൽ നിന്ന് എട്ട് ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. വാർഷിക ജനറൽ ബോഡി യോ​ഗത്തിൽ ഭാരവാഹികൾ കണക്ക് അവതരിപ്പിച്ചപ്പോൾ ചില അം​ഗങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് സാമ്പത്തിക തിരിമറി പുറത്ത് വന്നത്.

പ്രസ് ക്ലബ് ഭാരവാഹികൾ ജനറൽ ബോഡി യോ​ഗത്തിൽ സമർപ്പിച്ച വരവ് ചിലവ് കണക്കും ബാങ്ക് സ്റ്റേറ്റ്മെന്റും തമ്മിൽ എട്ട് ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത്. നിലവിൽ മാധ്യമ പ്രവർത്തകനല്ലാത്ത വ്യക്തിയുടെ പേരിലാണ് ബാങ്കിൽ നിന്ന് പണമെടുക്കാനുള്ള അധികാരമുള്ളത്. ബാങ്കിന്റ സി​ഗ്നേച്ചറിയായുള്ളത് ധനസുമോദും പ്രസ് ക്ലബ് സെക്രട്ടറിയായ പ്രമോദുമാണ്. എന്നാൽ ധനസുമോദ് ഇപ്പോൾ മാധ്യമ പ്രവർത്തകനല്ല. രമേശ് ചെന്നിത്തലയുടെ മാധ്യമ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് അദ്ദേഹമിപ്പോൾ. മാധ്യമ പ്രവർത്തകരായി തൊഴിൽ ചെയ്യുന്നവരുടെ സംഘടനയാണ് ഇതെന്നിരിക്കെയാണ് ഇപ്പോഴും കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘട്ടകത്തിന്റെ സാമ്പത്തിക ഇടപെടലുകൾ നിയന്ത്രിക്കുന്ന വ്യക്തിയായി ധനസുമോദ് ഇരിക്കുന്നത്.

പത്രപ്രവർത്തക യൂണിയന്റെ ഭരണഘടന പ്രകാരമുള്ള പൊതു യോ​ഗങ്ങൾ പോലും ഇവിടെ നടക്കുന്നില്ലെന്നും അം​ഗങ്ങൾ ആരോപിക്കുന്നു. ഇതിനൊപ്പം ഭാരവാഹികൾ തയ്യാറാവാതെയിരിക്കുന്നത് ഇവർ നടത്തുന്ന സാമ്പത്തിക തട്ടിപ്പ് പുറത്ത് വരുമെന്നത് കൊണ്ടാണ്. എല്ലാ വർഷവും ഏപ്രിൽ 30ന് മുൻപ് അം​ഗങ്ങളുടെ വാർഷിക ജനറൽ ബോഡി നടത്തണമെന്ന് ഭരണഘടന ആവശ്യപ്പെടുമ്പോഴും കഴിഞ്ഞ രണ്ട് വർഷണായി ഇത് നടന്നിട്ടില്ലെന്നും ഒരു അം​ഗം നാരദ ന്യൂസിനോട് പറഞ്ഞു. 25 ലക്ഷം രൂപ സ്ഥിര നിക്ഷേപ്പം ബാങ്കിൽ നിന്ന് രണ്ട് ലക്ഷം മൂന്ന് ലക്ഷം ഇങ്ങനെയാണ് പിൻവലിച്ചത്. എന്നാൽ ഇത് എന്തിനാണ് പിൻവലിച്ചതെന്ന് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന് മുൻപുള്ള യോ​ഗത്തിൽ അം​ഗങ്ങൾ ചോദിച്ചുവെങ്കിലും അത് പറയാൻ പോലും ഭാരവാഹികൾ തയ്യാറായില്ല.

പ്രസ് ക്ലബിന്റെ ട്രഷറായിരുന്ന ധനസുമോദ് രമേശ് ചെന്നിതലയുടെ പ്രസ് സെക്രട്ടറിയായി പോയപ്പോൾ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ബാങ്ക് ഇടപാടിന്റെ ചുമതലകൾ കെെമാറിയില്ല. ട്രഷറർ സ്ഥാനത്ത് എത്തിയ മണികണ്ഠനെ നോക്ക് കുത്തിയാക്കാണ് ഇവിടെ ഇടപെടലുകൾ നടത്തിയത്. ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കുറച്ച് നാൾ മുൻപ് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം കൊണ്ടാണ് ഇത് വാങ്ങിയതെന്നും ആരോപണം ശക്തമാണ്. പ്രശാന്താണ് ഡൽഹി പ്രസ് ക്ലബിന്റെ സെക്രട്ടറി. കഴിഞ്ഞ ദിവസം നടന്ന പ്രസ് ക്ലബ് തെരഞ്ഞെടുപ്പിൽ ഇവർ വിജയം ഉറപ്പിക്കാനായി കേരളത്തിൽ നിന്ന് അം​ഗങ്ങളെ വിമാന ടിക്കറ്റ് നൽകിയാണ് കൊണ്ട് വന്നതെന്നും പത്ര പ്രവർത്തക യൂണിയൻ അം​ഗം പറഞ്ഞു. ഇങ്ങനെ പണം ചിലവഴിച്ച് തെരഞ്ഞെടുപ്പ് വിജയിക്കുന്നത് ഇവർ നടത്തിയ തട്ടിപ്പ് പുറത്ത് വരാതെയിരിക്കാനാണ്. വായ്പയെന്ന പേരിൽ പലർക്കും നൽകിയിട്ടുള്ള പണം തിരിച്ച് ചോദിക്കില്ലെന്ന പേരിൽ ഇവർ വോട്ട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ഡൽഹി പ്രസ് ക്ലബിലെ സാമ്പത്തിക തിരിമറികൾക്കെതിരെ വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാ​ഗം അം​ഗങ്ങൾ.

Image TitleRead More >>