ബാബറി മസ്ജിദ് ഭൂമി; ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള പരാതികള്‍ സുപ്രീം കോടതി ഡിസംബര്‍ 5 മുതല്‍ പരിഗണിക്കും

ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമി തങ്ങളുടെ സ്ഥലമാണെന്നും തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് കൂടിയാലോചന നടത്താന്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് ഓഗസ്റ്റ് 9ന് ഉത്തര്‍പ്രദേശിലെ ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വഖഫ് ബോര്‍ഡിനു മാത്രമാണ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ അവകാശമുള്ളതെന്നും വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ബാബറി മസ്ജിദ് ഭൂമി; ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള പരാതികള്‍ സുപ്രീം കോടതി ഡിസംബര്‍ 5 മുതല്‍ പരിഗണിക്കും

അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി ഉടമസ്ഥതയിലുള്ള തര്‍ക്കം സംബന്ധിച്ചുള്ള പരാതികള്‍ ഡിസംബര്‍ 5 മുതല്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ പ്രധാന രേഖകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റണമെന്നും സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബാബ്‌റി മസ്ജിദ് നിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമന്റെ ജന്മസ്ഥലം ആണെന്ന് 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം ഹിന്ദു സംഘടനകള്‍ക്ക് വിട്ടുനല്‍കണമെന്നും ബാക്കിയുള്ള ഭാഗം മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2011ല്‍ സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് വിധി പ്രഖ്യാപിച്ചു. അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ക്കുന്ന പരാതികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ തന്നെ ഇരുകക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും വിധി പ്രഖ്യാപനമുണ്ടായി. ഇതിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു.

ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമി തങ്ങളുടെ സ്ഥലമാണെന്നും തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് കൂടിയാലോചന നടത്താന്‍ തങ്ങള്‍ക്കാണ് അവകാശമെന്നും ഓഗസ്റ്റ് 9ന് ഉത്തര്‍പ്രദേശിലെ ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വഖഫ് ബോര്‍ഡിനു മാത്രമാണ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ അവകാശമുള്ളതെന്നും വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള കക്ഷികളില്‍ ഒന്നാണ് ഷിയാ വഖഫ് ബോര്‍ഡ്.


Read More >>