അന്‍പത്തിയെട്ട് സ്ഥാനാര്‍ത്ഥികളുമായി ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

ഡിസംബര്‍ 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജയലളിതയുടെ മരണം നടന്ന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 24ന് നടക്കും.

അന്‍പത്തിയെട്ട് സ്ഥാനാര്‍ത്ഥികളുമായി ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തമിഴ്‌നാട് മുന്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 58 പേരാണ് മത്സര രംഗത്തുള്ളത്. ജയലളിതയുടെ മരുമകള്‍ ദീപാ ജയകുമാറിന്റെയും നടന്‍ വിശാലിന്റെയും നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മിഷനും ശരിവച്ചു. നാമനിര്‍ദ്ദേശ പത്രികയും വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴുണ്ടായ അപാകതയാണ് പത്രിക തള്ളാന്‍ കാരണമായത്.

ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുതു ഗണേഷ്, അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായി ഇ മധുസൂദനന്‍, ബിജെപി സ്ഥാനാര്‍ഥി കരു നാഗരാജ് സ്വതന്ത്രനായി ടി ടി വി ദിനകരന്‍ എന്നിവരടക്കം 58 പേരാണ് മത്സരരംഗത്തുള്ളത്. ഡിസംബര്‍ 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജയലളിതയുടെ മരണം നടന്ന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 24ന് നടക്കും.

Read More >>