വ്യാജവാർത്തകൾ പരക്കുന്ന വാട്സ് ആപ്പ്; വെറുപ്പ് പ്രചരിപ്പിക്കാൻ ഉത്തമായുധം

വാട്‌സ് ആപ്പ് സൗജന്യമാണ്. ഒരു സ്മാര്‍ട്ട്‌ഫോണും ഇന്‌റര്‍നെറ്റ് കണക്ഷനും മതിയാകും. മറ്റു സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വാട്‌സ് ആപ്പിനെ വ്യത്യസ്തമാക്കുന്നത് അതിന്‌റെ എന്‍ക്രിപ്ഷന്‍ ആണ്. എന്താണ് സന്ദേശമായി പോകുന്നതെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റാത്തത്ര സുരക്ഷ. വ്യാജസന്ദേശത്തിന്‌റെ ഉറവിടം പോലും കണ്ടെത്താനാവില്ല.

വ്യാജവാർത്തകൾ പരക്കുന്ന വാട്സ് ആപ്പ്; വെറുപ്പ് പ്രചരിപ്പിക്കാൻ ഉത്തമായുധം

വ്യാജവാര്‍ത്തകള്‍ എന്നും തലവേദനയാണ്. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കു തടയിടാന്‍ അമേരിക്കയും യൂറോപ്പും ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ യുദ്ധം വാട്‌സ് ആപ്പുമായിട്ടാണെന്ന് മാത്രം.

വാട്‌സ് ആപ്പ് സൗജന്യമാണ്. ഒരു സ്മാര്‍ട്ട്‌ഫോണും ഇന്‌റര്‍നെറ്റ് കണക്ഷനും മതിയാകും. മറ്റു സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വാട്‌സ് ആപ്പിനെ വ്യത്യസ്തമാക്കുന്നത് അതിന്‌റെ എന്‍ക്രിപ്ഷന്‍ ആണ്. എന്താണ് സന്ദേശമായി പോകുന്നതെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റാത്തത്ര സുരക്ഷ. വ്യാജസന്ദേശത്തിന്‌റെ ഉറവിടം പോലും കണ്ടെത്താനാവില്ല.

വാട്‌സ് ആപ്പിന്‌റെ ഈ സൗകര്യം തന്നെയാണ് വെറുപ്പ് പരത്തുന്നവരുടെ ആയുധവും. അടുത്തിടെ ബീഹാറിലെ നവാഡയില്‍ ഒരു ഹിന്ദുവിനെ തല്ലിക്കൊന്ന മുസ്ലീങ്ങളുടെ വീഡിയോ വാട്‌സ് ആപ്പിലൂടെ പരന്നിരുന്നു. ഇതിന്‌റെ അപകടം എന്താണെന്നാല്‍ വ്യാജവാര്‍ത്ത കണ്ടതും ചെറിയ രീതിയിലുള്ള വര്‍ഗീയലഹളകള്‍ ഉണ്ടായി എന്നതാണ്.

വാസ്തവത്തില്‍ ആ വീഡിയോ ബീഹാറിലെ ആയിരുന്നില്ല. ബംഗ്ലാദേശ് ആയിരുന്നു വീഡിയോയുടെ ഉത്ഭവം. അത് ഉപയോഗിച്ച് ഇന്ത്യയില്‍ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണെന്നും അരക്ഷിതരാണെന്നും പ്രചരിപ്പിക്കുകയാണ് വെറുപ്പ് പ്രചാരകര്‍. മതവികാരം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ആവോളം വാട്‌സ് ആപ് ഷെയറുകള്‍ പരത്തുകയും ചെയ്യും.

ഈ വീഡിയോ ബംഗ്ലാദേശിലെ കൊമിലയില്‍ ചിത്രീകരിച്ചതാണ്. യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് ഏപ്രില്‍ രണ്ടിന്. അവാമി ലീഗ് നേതാവ് ഷെയ്ക് മൊനീറിനെ വധിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ മര്‍ദ്ദിക്കുന്ന ദൃശ്യമാണത്. ഇതാണ് ഹിന്ദുവിനെ മര്‍ദ്ദിക്കുന്ന മുസ്ലീങ്ങള്‍ എന്ന പേരില്‍ പ്രചരിച്ചത്.പുതിയ രണ്ടായിരം രൂപാ നോട്ടില്‍ ജിപിഎസ് ഉണ്ടെന്നും ഉപ്പിന് വില കൂടുമെന്നും വാര്‍ത്തകള്‍ പരന്ന് ഉണ്ടായ പുകിലുകള്‍ ഏറെയാണ്. ഇതിന് തടയിടാന്‍ യോതൊന്നിനും സാധിക്കുന്നില്ല എന്നത് വെറുപ്പ് പ്രചാരകര്‍ക്ക് ആവേശം നല്‍കുന്നുമുണ്ടാകും.

Story by