ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി അംഗം സഞ്ചയ് സിങിന്റെ ചോദ്യത്തിന് മറുപടിയായാണ് രാജ്‌നാഥ് സിങ് നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് കണക്കുകള്‍ സമര്‍പ്പിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2014 മുതൽ 2019 ജനുവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.

ഇന്നലെയാണ് റിപ്പോർട്ട് രാജ്യസഭയ്ക്കു മുന്നിൽ വച്ചത്. ഛത്തീസ്​ഗഢിലാണ് ഇക്കാലളയവിൽ ഏറ്റവും കൂടുതൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്- 234 എണ്ണം. അസമിൽ 171ഉം ഉത്തർപ്രദേശിൽ 81ഉം വ്യാജ ഏറ്റുമുട്ടൽ കൊലകളാണ് നടന്നിട്ടുള്ളത്.

രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി അംഗം സഞ്ചയ് സിങിന്റെ ചോദ്യത്തിന് മറുപടിയായാണ് രാജ്‌നാഥ് സിങ് നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് കണക്കുകള്‍ സമര്‍പ്പിച്ചത്. ഛത്തീസ്ഗഡില്‍ ബിജെപി നേതാവ് രമണ്‍സിങ് മുഖ്യമന്ത്രിയായിരിക്കെ 2016-17 കാലയളവില്‍ 75പേരാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ ജാര്‍ഖണ്ഡില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്ക യുപിയിൽ 2017-18 ല്‍ മാത്രം 44 പേരാണ് വ്യാജ ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ 41പേരാണ് കൊല്ലപ്പെട്ടത്.

അസമില്‍ ബിജെപി അധികാരമേറ്റെടുത്ത ശേഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായതെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഏറ്റുമുട്ടല്‍ കൊലകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.