കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു

2009 മുതല്‍ രാജ്യസഭാംഗമായ ദവെ 2016 ജൂലൈ ആറിനാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദവെ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഇന്നു രാവിലെ വീട്ടിൽവച്ച് ​ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

2009 മുതല്‍ രാജ്യസഭാംഗമായ ദവെ 2016 ജൂലൈ ആറിനാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ ഭട്‌നാഗറില്‍ 1956 ജൂലൈ ആറിനാണ് ദവെയുടെ ജനനം.

ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. കഴിഞ്ഞദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story by