രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ് ബുക്കിൽ വരണമെന്ന് ആവശ്യം

ഹോഷംഗാബാദിലെ വിശാൽ ദിവാൻ എന്ന എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് രസകരമായ നിർദ്ദേശവുമായി എത്തിയിരിക്കുന്നത്. ചുമ്മാ പറയുക മാത്രമല്ല, ഗിന്നസ് ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ അധികാരികൾക്ക് കത്തെഴുതുകയും ചെയ്തു വിശാൽ.

രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ് ബുക്കിൽ വരണമെന്ന് ആവശ്യം

കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടിയെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ തുടരെത്തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന കാഴ്ചയാണുള്ളത്. എന്നാൽപ്പിന്നെ പരാജയങ്ങളുടെ പേരിൽ രാഹുലിന് ഗിന്നസ് റെക്കോർഡ് ഇരിക്കട്ടെയെന്ന് മധ്യപ്രദേശിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാർഥി ചിന്തിച്ചതിൽ അത്ഭുതമൊന്നുമില്ല. രാജ്യത്തിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതിനാണ് രാഹുലിന് ഗിന്നസ് ബുക്കിൽ ഇടം നൽകണമെന്ന് ആവശ്യപ്പെടുന്നത്.

ഹോഷംഗാബാദിലെ വിശാൽ ദിവാൻ എന്ന എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് രസകരമായ നിർദ്ദേശവുമായി എത്തിയിരിക്കുന്നത്. ചുമ്മാ പറയുക മാത്രമല്ല, ഗിന്നസ് ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ അധികാരികൾക്ക് കത്തെഴുതുകയും ചെയ്തു വിശാൽ. 27 തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നാണ് വിശാൽ അവരെ അറിയിച്ചത്.

അപേക്ഷ സ്വീകരിച്ചതായി മറുപടി ലഭിച്ചെങ്കിലും രാഹുൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കുമോയെന്ന് ഉറപ്പായിട്ടില്ല.

Read More >>