ചെന്നൈ ഇൻഫോസിസ് ശൗചാലയത്തിൽ ജീവനക്കാരന്റെ മൃതദേഹം ന​ഗ്നമാക്കപ്പെട്ട നിലയിൽ

ശൗചാലയത്തിൽ നിന്നും അരുണാചലത്തെ കണ്ടെത്തുമ്പോൾ ചലനമറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ചെന്നൈ ഇൻഫോസിസ് ശൗചാലയത്തിൽ ജീവനക്കാരന്റെ മൃതദേഹം ന​ഗ്നമാക്കപ്പെട്ട നിലയിൽ

ചെന്നൈ ഇൻഫോസിസ് ജീവനക്കാരനെ സ്ഥാപനത്തിന്റെ ശൗചാലയത്തിൽ ന​ഗ്നനാക്കപ്പെട്ട രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമല സ്വദേശി അരുണാചല (32)ത്തെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10.45ഓടെയാണ് അരുണാചലത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. ശൗചാലയത്തിൽ നിന്നും അരുണാചലത്തെ കണ്ടെത്തുമ്പോൾ ചലനമറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മരണത്തിൽ ചിലരെ സംശയമുള്ളതായി ബന്ധുക്കൾ അറിയിച്ചു. അതേസമയം, അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. മരണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു.


Story by