നാട്ടിലെത്തിയ കാട്ടാന ഇടഞ്ഞു: കോയമ്പത്തൂരിൽ നാല് പേർ കൊല്ലപ്പെട്ടു

പുലർച്ചെയായിരുന്നു സംഭവം. കലിപൂണ്ട ആന ഗണേശപുരത്ത് ആളുകള്‍ താമസിക്കുന്നിടത്ത് എത്തുകയായിരുന്നു. ഗായത്രിയും പിതാവ് വിജയകുമാറും വീടിന്റെ മുറ്റത്ത് ഉറങ്ങുമ്പോഴാണ് ആന ആക്രമിച്ചത്. വിജയകുമാർ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഗായത്രി തൽക്ഷണം മരിച്ചു. പിന്നീട് വെല്ലൂരിലേയ്ക്ക് നീങ്ങിയ ആന നാഗരത്തിനത്തിനേയും ജ്യോതിമണിയേയും ആക്രമിച്ചു. തുടർന്നുള്ള ആക്രമണത്തിലാണ് പളനിസാമി കൊല്ലപ്പെട്ടത്.

നാട്ടിലെത്തിയ കാട്ടാന ഇടഞ്ഞു: കോയമ്പത്തൂരിൽ നാല് പേർ കൊല്ലപ്പെട്ടു

ഇടഞ്ഞ കാട്ടാനയുടെ ആക്രമണം മൂലം കോയമ്പത്തൂര്‍ ഗണേശപുരത്തിലും വെല്ലൂരിലും നാല് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗണേശപുരം സ്വദേശികളായ ഗായത്രി (12), വെല്ലൂര്‍ സ്വദേശികളായ പി പളനിസാമി (73), ബി നാഗരത്തിനം (50). എം ജ്യോതിമണി (68) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ3.15 നായിരുന്നു സംഭവം. കലിപൂണ്ട ആന പോത്തന്നൂരിനടുത്തുള്ള ഗണേശപുരത്ത് ആളുകള്‍ താമസിക്കുന്നിടത്ത് എത്തുകയായിരുന്നു. ഗായത്രിയും പിതാവ് വിജയകുമാറും വീടിന്റെ മുറ്റത്ത് ഉറങ്ങുമ്പോഴാണ് ആന ആക്രമിച്ചത്. വിജയകുമാർ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഗായത്രി തൽക്ഷണം മരിച്ചു.

പിന്നീട് വെല്ലൂരിലേയ്ക്ക് നീങ്ങിയ ആന നാഗരത്തിനത്തിനേയും ജ്യോതിമണിയേയും ആക്രമിച്ചു. ഇരുവരും തൽക്ഷണം മരിച്ചു. തുടർന്നുള്ള ആക്രമണത്തിലാണ് പളനിസാമി കൊല്ലപ്പെട്ടത്.

20-25 വയസ്സ് പ്രായം വരുന്ന ആനയെ കാട്ടിലേയ്ക്ക് തിരിച്ചോടിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ആന പരിസരങ്ങളില്‍ തന്നെ ചുറ്റിത്തിരിയുകയായിരുന്നു. ഇതിനിടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമവും വിഫലമായി. ഇപ്പോൾ പ്രദേശത്ത് നൂറോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ടി എന്‍ ഹരിഹരനും സിറ്റി പൊലീസ് കമ്മീഷണര്‍ എ അമല്‍രാജും ഉടൻ സംഭവസ്ഥലത്തെത്തി. ഇടഞ്ഞ ആനയെ തളയ്ക്കാൻ നാല് താപ്പാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്ന് വനം വകുപ്പിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഐ അന്‍ വര്‍ദ്ദീന്‍ പറഞ്ഞു.

ബികെ പൂതൂരിലെ മൃഗവേട്ട നിരീക്ഷിക്കുകയായിരുന്ന രണ്ട് വാച്ചര്‍മാരെ നേരത്തെ ഈ ആന ആക്രമിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ആനയെ കാട്ടിലേയ്ക്ക് തിരിച്ചോടിച്ചിരുന്നു.