പപ്പു പരാമർശം;ബിജെപിയുടെ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ തള്ളുകയാണുണ്ടായത്. അതിനാൽ പപ്പു പ്രയോഗം ഒഴിവാക്കിയ പുതിയ സ്ക്രിപ്റ്റ് ഉടൻ സമർപ്പിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

പപ്പു പരാമർശം;ബിജെപിയുടെ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

ഗുജറാത്തിലെ ബിജെപിയുടെ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ബിജെപി പരസ്യങ്ങളിൽ പപ്പു എന്ന് പ്രയോഗിക്കുന്നത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കീഴിലുള്ള മീഡിയ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ നിന്നും പപ്പു പ്രയോഗം നീക്കണമെന്ന നിർദ്ദേശം നൽകിയത്. ബിജെപിയുടെ പരസ്യ പ്രചാരണ സ്ക്രിപ്റ്റിന് ഇതോടെ അനുമതി ലഭിച്ചില്ല. അതേസമയം ഇലക്ട്രോണിക് പരസ്യം ആരെയും ഉദ്ദേശിച്ച്‌ ഉണ്ടാക്കിയതല്ലന്നും പപ്പു പ്രയോഗം ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ടതല്ലെന്നും ബിജെപി വക്താവ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ തള്ളുകയാണുണ്ടായത്. അതിനാൽ പപ്പു പ്രയോഗം ഒഴിവാക്കിയ പുതിയ സ്ക്രിപ്റ്റ് ഉടൻ സമർപ്പിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

രാഹുൽ ഗാന്ധിയെയാണ് പപ്പു എന്ന പ്രയോഗത്തിലൂടെ ബിജെപി നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‌ പ്രചാരണ പരസ്യത്തിന്റെ സ്ക്രിപ്റ്റ് സമർപ്പിക്കണം എന്നാണ് നിയമം. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യ പ്രചാരണത്തിന് അനുമതി ലഭിക്കുക.

Story by
Read More >>