ബിജെപി വനിതാ എംഎല്‍ഏയ്‌ക്കെതിരേ പെണ്‍വാണിഭാരോപണം; അസ്സമില്‍ ഡിഎസ്പി അറസ്റ്റിൽ

അസ്സാമിലെ ദിസ്പൂര്‍ സെക്രട്ടേറിയേറ്റ് കെട്ടിടത്തിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് എംഎല്‍ഏ പെണ്‍വാണിഭം നടത്തുന്നത് എന്നായിരുന്നു ബോറ ഫേസ്ബുക്കില്‍ എഴുതിയത്. മൂന്നു മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി വനിതാ എംഎല്‍ഏയ്‌ക്കെതിരേ പെണ്‍വാണിഭാരോപണം; അസ്സമില്‍ ഡിഎസ്പി അറസ്റ്റിൽ

അസ്സാമിലെ ഒരു ബിജെപി വനിതാ എംഎല്‍ഏ പെണ്‍വാണിഭം നടത്തുന്നുണ്ടെന്നു ഫേസ്ബുക്കിലൂടെ ആരോപിച്ച ഡിഎസ്പിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. അസ്സാം റൈഫിള്‍ ബറ്റാലിയനിലെ അസ്സിസ്റ്റന്‌റ് കമാന്ഡര്‍ ആയ അഞ്ജന്‍ ബോറ ആണു അറസ്റ്റിലായത്. കോടതിയില്‍ ഹാജറാക്കിയ ബോറയെ ജാമ്യത്തില്‍ വിട്ടു.

അസ്സാമിലെ ദിസ്പൂര്‍ സെക്രട്ടേറിയേറ്റ് കെട്ടിടത്തിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് എംഎല്‍ഏ പെണ്‍വാണിഭം നടത്തുന്നത് എന്നായിരുന്നു ബോറ ഫേസ്ബുക്കില്‍ എഴുതിയത്. മൂന്നു മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. എംഎല്‍ഏയുടെ പേരു പറഞ്ഞിട്ടില്ലെങ്കിലും അതാരാണെന്ന സൂചന ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ട്. ബോറയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അസ്സാമില്‍ ബിജെപിയ്ക്കു നിലവില്‍ രണ്ട് വനിതാ എംഎല്‍ഏമാരാണുള്ളത്. അതിലൊരാളുടെ പേരുമായി സാമ്യമുള്ള വാക്കാണു ബോറയെ പ്രശ്‌നത്തിലാക്കിയ പോസ്റ്റില്‍ സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. ഇതിനു മുമ്പും ഫേസ്ബുക്കിലൂടെ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ പറഞ്ഞതിനു ബോറ സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.

കാംരൂപ് ചീഫ് മജിസ്‌ട്രേറ്റിന്‌റെ മുന്നില്‍ ഹാജറാക്കിയ ബോറയ്ക്കു ജാമ്യം അനുവദിച്ചു. ആരെങ്കിലും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമം അതിന്‌റെ വഴി നോക്കുമെന്ന് അസ്സാം ഡിജിപി മുകേഷ് സഹായ് പറഞ്ഞു. ബോറയ്‌ക്കെതിരേ ഡിപാര്‍ട്ട്മെന്‌റില്‍ നിന്നും നടപടി ഉണ്ടാകുമെന്നും സഹായ് അറിയിച്ചു.

എന്നാല്‍, ബോറ തന്‌റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ആരോപണം ശരിയാണെന്നതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നാണു ബോറ പറയുന്നത്.

Read More >>