സ്വന്തം ചെലവില്‍ ആശുപത്രിയിലേക്ക് ഓക്‌സിജനെത്തിച്ച ശിശുരോഗ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെ പുറത്താക്കി

ഓഗസ്റ്റ് 5ന് ഏകദേശം ആറോളം സ്വകാര്യ ഓക്‌സിജന്‍ സിലിണ്ടര്‍ ദാതാക്കളെയാണ് ഡോ.കഫീല്‍ ഫോണ്‍ ചെയ്തത്. ബി ആർ ഡി ജില്ലാ മെഡിക്കൽ കോളജിൽ ഓക്സിജൻ തീർന്ന് കുഞ്ഞുങ്ങളക്കം ബോധരഹിതരാവാൻ തുടങ്ങിയപ്പോൾ മണിക്കൂറുകളോളം ഒറ്റയാൾ പോരാളിയായി അവരുട ജീവൻ രക്ഷിക്കാൻ പൊരുതിയത് കാഫിൽ ഖാനെന്ന ഡോക്ടറായിരുന്നു. തന്റെ പോക്കറ്റിലുണ്ടായിരുന്ന അവസാന പണവും നൽകി കാഫിൽ ഖാൻ ഓക്സിജൻ എത്തിച്ചു.

സ്വന്തം ചെലവില്‍ ആശുപത്രിയിലേക്ക് ഓക്‌സിജനെത്തിച്ച ശിശുരോഗ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെ പുറത്താക്കി

സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ബിആര്‍ഡി മെഡിക്കല്‍ കൊളേജ് ശിശുരോഗ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.കാഫിൽ ഖാനെ പുറത്താക്കി. ഡോ.ഭൂപേന്ദ്ര ശര്‍മയെയാണ് പുതിയ നോഡല്‍ ഓഫീസറായി നിയമിച്ചത്. എന്‍സിഫാലൈറ്റിസിന്റെ സീസണ്‍ ആയതിനാലാണ് ഇത്രയധികം കുട്ടികള്‍ മരിച്ചതെന്നും ഇതിന് ഓക്‌സിജന്‍ സിലിണ്ടറുമായി യാതൊരു ബന്ധവുമില്ലെന്നും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെകെ ഗുപ്ത പറഞ്ഞു. 52 സിലിണ്ടറുകള്‍ സ്റ്റോക്ക് ഉണ്ടായിരുന്നിട്ടും കാഫിൽ മൂന്നു സിലിണ്ടറുകള്‍ കൂടുതല്‍ എത്തിച്ചത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയില്ലെന്നും ഗുപ്ത പറഞ്ഞു.

കാഫിലിനെ സ്ഥാനത്തുനിന്നും മാറ്റിയതിന് കാരണം വ്യക്തമാക്കിയിട്ടില്ല.

ഓഗസ്റ്റ് 5ന് ഏകദേശം ആറോളം സ്വകാര്യ ഓക്‌സിജന്‍ സിലിണ്ടര്‍ ദാതാക്കളെയാണ് ഡോ.കഫീല്‍ ഫോണ്‍ ചെയ്തത്. ബി ആർ ഡി ജില്ലാ മെഡിക്കൽ കോളജിൽ ഓക്സിജൻ തീർന്ന് കുഞ്ഞുങ്ങളക്കം ബോധരഹിതരാവാൻ തുടങ്ങിയപ്പോൾ മണിക്കൂറുകളോളം ഒറ്റയാൾ പോരാളിയായി അവരുട ജീവൻ രക്ഷിക്കാൻ പൊരുതിയത് കാഫിൽ ഖാനെന്ന ഡോക്ടറായിരുന്നു. പ്രദേശത്തെ ആറോളം ​ഗ്യാസ് കമ്പനികളിലേക്ക് കാഫിൽ ഖാൻ വിളിച്ചു. മയൂർ ​ഗ്യാസ് കമ്പനി മാത്രം ഓക്സിജൻ നൽകാൻ തയ്യാറായി. സമയം ഒട്ടും കളയാതെ കാഫിൽ ഖാൻ തന്റെ എടിഎം കാർഡടുത്ത് ആശുപത്രി ജീവനക്കാരന് നൽകി പണമെടുപ്പിച്ചു. തന്റെ പോക്കറ്റിലുണ്ടായിരുന്ന അവസാന പണവും നൽകി ഫെയ്സാബാദിലെ ഇംപീരിയൽ ​ഗ്യാസ് കമ്പനിയിലേക്കും കാഫിൽ ഖാൻ വാഹനം അയപ്പിച്ച് ഓക്സിജൻ എത്തിച്ചു. ഇതിനിടിയൽ ശിശുവാർഡിലെ സ്ഥിതി​ഗതികൾ വഷളായിക്കൊണ്ടിരുന്നു. സമയം കളയാനില്ലാതിരുന്ന കാഫിൽ അഹമ്മദ് ഖാൻ സ്വന്തം കാറെടുത്ത് ഒരു സ്വാകാര്യ ആശുപത്രിയിലെത്തി ജംബോ ഓക്സിജൻ സിലിണ്ടറുകളെത്തിച്ചു. ബിആർഡി ആശുപത്രി 20 ലക്ഷം രൂപ കുടിശ്ശിക ഉള്ള ഒരു കമ്പനി കൂടി ​ഗൊരഖ്പൂരിലെ മഹാദുരന്തത്തെ മനുഷ്യത്വം കൊണ്ട് ചെറുത്തു. വിവരമറിഞ്ഞ് 200 ലധികം ഓക്സിജന്ഡ സിലിണ്ടറുകൾ നൽകിയെന്ന് മോദി കെമിക്കൽ സപ്ലൈസ് എന്ന കമ്പനിയുടെ ഉടമ പ്രവീൺ മോദി വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.


Read More >>