ബീഫ് നിരോധനത്തിനു പിന്നാലെ മീന്‍ നിരോധനവുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അലങ്കാരമത്സ്യങ്ങളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കുറ്റകരമാകുമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു...

ബീഫ് നിരോധനത്തിനു പിന്നാലെ മീന്‍ നിരോധനവുമായി കേന്ദ്രസര്‍ക്കാര്‍

മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശവുമായില കേന്ദ്ര സര്‍ക്കാര്‍. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുവശത്ത് അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അലങ്കാരമത്സ്യ മേഖലയില്‍ വിചിത്ര നിയമവുമായി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കുന്നത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവില്‍ 158 ഇനം മത്സ്യങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലങ്കാരമത്സ്യങ്ങളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കുറ്റകരമാകുമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

മീനുകളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഉത്തരവെന്നുള്ള വിചിത്ര ന്യായമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇനിമുതല്‍ പ്രദര്‍ശനത്തിനായി അക്വേറിയങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും ലങ്കാരമത്സ്യങ്ങളെ വില്‍ക്കുന്ന കടകളില്‍ മറ്റു ജീവജാലങ്ങളെ വില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.

അക്വറിയങ്ങള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ വെറ്റിറനറി ഡോക്ടര്‍മാരെയും സഹായിയെയും നിയമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീടുകളില്‍ അക്വറിയങ്ങള്‍ സൂക്ഷിക്കുന്നതിനെ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ സ്ഫടിക ഭരണികളില്‍ മീനുകളെ സൂക്ഷിക്കരുതെന്ന ഉത്തരവ് പുറത്തിറക്കിയ സ്ഥിതിക്കു അക്വറിയങ്ങള്‍ക്കു താഴിടുമെന്നുതന്നെയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.