സെക്രട്ടേറിയേറ്റിൽ പാൻ മസാല വേണ്ട: യോഗിയുടെ ഉത്തരവ്

സെക്രട്ടേറിയേറ്റിലെ എല്ലാ നിലകളും മുഖ്യമന്ത്രി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചുവരുകളിലെ വെറ്റിലക്കറ കണ്ടപ്പോൾ ഉദ്യോഗസ്ഥരോട് ജോലി സമയത്ത് പാൻ മസാല ഉപയോഗിക്കരുതെന്ന് പറയുകയായിരുന്നു.

സെക്രട്ടേറിയേറ്റിൽ പാൻ മസാല വേണ്ട: യോഗിയുടെ ഉത്തരവ്

ഉത്തർ പ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥന്മാർ ജോലിയ്ക്കിടെ പാൻ മസാല ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സെക്രട്ടേറിയേറ്റ് കെട്ടിടത്തിലെ ചുവരുകളിലെ കറ കണ്ടപ്പൊഴാണ് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയത്.

സെക്രട്ടേറിയേറ്റിലെ എല്ലാ നിലകളും മുഖ്യമന്ത്രി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചുവരുകളിലെ വെറ്റിലക്കറ കണ്ടപ്പോൾ ഉദ്യോഗസ്ഥരോട് ജോലി സമയത്ത് പാൻ മസാല ഉപയോഗിക്കരുതെന്ന് പറയുകയായിരുന്നു.

പ്ലാസ്റ്റിക് ഉപേക്ഷിച്ച് കെട്ടിടങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ലാൽ ബഹാദൂർ ശാസ്ത്രി ഭവൻ എന്നറിയപ്പെടുന്ന കെട്ടിടത്തിലാണ് മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും മുതിർന്ന ഐ ഏ എസ് ഉദ്യോഗസ്ഥന്മാരുടേയും ഓഫീസുകൾ ഉള്ളത്.