പൂനെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹമോചനം; ഇന്ത്യയില്‍ ആദ്യത്തെ സംഭവം

ലണ്ടനിലുള്ള ഭാര്യയ്ക്കു വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പതിവില്ലാത്ത രീതി കോടതി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയോടു സ്‌കൈപ്പില്‍ വരാന്‍ കോടതി ആവശ്യപ്പെട്ടു.

പൂനെ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹമോചനം; ഇന്ത്യയില്‍ ആദ്യത്തെ സംഭവം

ഇന്ത്യയില്‍ ആദ്യമായി സ്‌കൈപ്പിലൂടെ വിവാഹമോചനം. പൂനെ കോടതിയിലായിരുന്നു ദമ്പതികള്‍ സ്‌കൈപ്പിലൂടെ വിവാഹമോചനം നേടിയത്.

ശനിയാഴ്ച ഭര്‍ത്താവ് സിംഗപ്പൂരില്‍ നിന്നും കോടതിയിലെത്തി. ലണ്ടനിലുള്ള ഭാര്യയ്ക്കു വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പതിവില്ലാത്ത ഒരു രീതി കോടതി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയോടു സ്‌കൈപ്പില്‍ വരാന്‍ കോടതി ആവശ്യപ്പെട്ടു.

ആഗസ്റ്റ് 2016 ലായിരുന്നു പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാന്‍ ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കിയത്. അവര്‍ പഠിച്ചത് ഒരേ കോളേജില്‍ ആയിരുന്നു. അവിടെ വച്ച് പ്രണയം ആരംഭിക്കുകയും ചെയ്തു. 2015 ല്‍ ഹിന്ദു ആക്ട് പ്രകാരം വിവാഹിതരായ അവര്‍ പിന്നീട് ജോലിസംബന്ധമായി രണ്ട് സ്ഥലങ്ങളിലെയ്ക്കു മാറി.

ഭര്‍ത്താവിനു സിംഗപ്പൂരില്‍ ജോലി കിട്ടിയപ്പോള്‍ അത് ഭാര്യയ്ക്കു സമ്മതമായിരുന്നില്ല. അവര്‍ക്കു ലണ്ടനിലേയ്ക്കു പോകാനായിരുന്നു ഇഷ്ടം.

വിവാഹം ഉദ്യോഗത്തെ ബാധിച്ചെന്ന് ഭാര്യ പറയുന്നു. ഇരുവരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം അവര്‍ വിവാഹമോചനം തിരഞ്ഞെടുക്കുകയായിരുന്നു.

വിവാഹമോചനത്തിനുള്ള അപേക്ഷ കൊടുത്തശേഷം ഭാര്യ ലണ്ടനിലേയ്ക്കു പോയി. പുതിയ ജോലിയിലെ കരാര്‍ കാരണം അവര്‍ക്കു കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കഴിയുമായിരുന്നില്ല. വീഡിയോ കോണ്‍ഫറന്‌സ് വഴി വിചാരണ കേള്‍ക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് 2015 മുതല്‍ അകന്നു ജീവിക്കുന്ന ദമ്പതികള്‍ക്കു വിവാഹമോചനം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു.