പാര്‍ട്ടി അച്ചടക്കം ലംഘിച്ചു ; ഋതബ്രത ബാനര്‍ജിയെ സിപിഐഎം പുറത്താക്കി

നേരത്തേ ആഢംബര ജീവിതം നയിച്ചതിന് പാര്‍ട്ടി വച്ച അന്വേഷണ കമ്മീഷന്‍ ഋതബ്രത ബാനര്‍ജി തെറ്റുകാരനാണെന്നു കണ്ടെത്തിയിരുന്നു

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു ; ഋതബ്രത ബാനര്‍ജിയെ സിപിഐഎം പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനം. സിപിഐഎം കേന്ദ്ര നേതാക്കള്‍ ബംഗാള്‍ വിരുദ്ധരാണെന്നും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടുമാണ് സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ എംപി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിൽ തടസ്സം നിന്നതെന്നും ഋതബ്രത ബാനര്‍ജി ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതാണ് ഋതബ്രത ബാനര്‍ജിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

പാര്‍ട്ടിയില്‍ മുസ്ലീം ക്വോട്ട ഉള്ളതുകൊണ്ടാണ് മുഹമ്മദ് സലീമിന് പോളിറ്റ് ബ്യൂറോ അംഗമാകാന്‍ സാധിച്ചത്. സലീമും മകനും തന്നെ കരിവാരിത്തേക്കാന്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തുകയാണെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു. ഋതബ്രത ബാനര്‍ജി ചെയ്തത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിയില്‍ ഇത് അനുവധിക്കാനാകില്ല എന്നും പാര്‍ട്ടി സെക്രട്ടേറിയേറ്റ് പറഞ്ഞു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ ഇക്കാര്യം അറിയിക്കും.ഒക്ടോബറില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ഋതബ്രത ബാനര്‍ജിയെ പുറത്താക്കിയ കാര്യം ഔദ്യോഗികമായി അറിയിക്കും.

നേരത്തേ ആഢംബര ജീവിതം നയിച്ചതിന് പാര്‍ട്ടി വച്ച അന്വേഷണ കമ്മീഷന്‍ ഋതബ്രത ബാനര്‍ജി തെറ്റുകാരനാണെന്നു കണ്ടെത്തിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ആയിരുന്നു അന്വേഷണ കമ്മീഷന്‍ ചുമതലക്കാരന്‍.

Read More >>