വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു;ഒരു മാറ്റത്തിനു കേരളത്തിലേക്ക് പോകും: ഇറോം ഷര്‍മിള

സംസ്ഥാനത്ത് സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം നടത്തിയ ഷര്‍മിളയുടെ രാഷ്ട്രീയ പ്രവേശനം നിരാശപ്പെടുത്തുന്നതായിരുന്നു. വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് കന്നിമത്സരത്തില്‍ ഇറോമിന് നേടാനായത്.

വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു;ഒരു മാറ്റത്തിനു കേരളത്തിലേക്ക് പോകും: ഇറോം ഷര്‍മിള

തന്റെ യൌവനത്തിന്റെ സിംഹഭാഗം ഏതു ജനത്തിന്റെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിച്ചുവോ അവരില്‍ നിന്നും ലഭിച്ച കനത്ത ആഘാതം മറച്ചു വയ്ക്കാതെ ഇറോം ഷര്‍മിള. കുറച്ചു നാള്‍ മണിപ്പൂര്‍ വിട്ടു പോവുകയാണ്. യോഗ അഭ്യസിക്കാനും ആത്മീയതയില്‍ മനസ്സ് ശാന്തമാക്കാനും കേരളത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്

വഞ്ചിക്കപ്പെട്ടത് പോലെ തോന്നുകയാണ്. ധാര്‍മികമായാണ് തോറ്റു പോയതെന്ന് കരുതുന്നില്ല, നിഷ്കളങ്കരായ എന്റെ ജനതയുടെ വോട്ടുകള്‍ അവര്‍ പണം കൊടുത്തു വാങ്ങി. ഇത് അവര്‍ തന്നെ നേരത്തെ തന്നോട് സൂചിപ്പിച്ചിരുന്നതായും ഇറോം പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിനേറ്റ കനത്ത പ്രഹരം ഉരുക്ക് വനിതയുടെ വാക്കുകളില്‍ നിരാശയായി പ്രകടമാകുന്നു. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്.അടുത്ത പാര്‍ലമെന്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് കരുതിയിരുന്നു. എന്നാല്‍ മനസ്സും ശരീരവും തമ്മിലുള്ള അന്തരം അതിനു അനുവദിക്കുന്നില്ല. ഇനി ഒരു തെരഞ്ഞെടുപ്പിലേക്ക് താന്‍ ഉണ്ടാവില്ല എന്ന് ഇറോം പറയുന്നു.

തോറ്റു പോയി എന്ന നാണക്കേട് തോന്നുന്നില്ല,രാഷ്ട്രീയവും വിജയ പരാജയങ്ങളും സംഖ്യകളുടെ കളികള്‍ മാത്രമാണ് എന്നുമറിയാം.അഫ്സയ്ക്കെരായ പോരാട്ടം മറ്റേതെങ്കിലും കര്‍മ്മമേഖലയില്‍ നിന്നും തുടരാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ എവിടെ നിന്നെന്നോ, എങ്ങനെയെന്നോ ഇപ്പോള്‍ നിശ്ചയമില്ല. എന്റെ പാര്‍ട്ടിയും ജനങ്ങളും ഇതേ പോരാട്ടം തുടരണം എന്നുമാണ് ആഗ്രഹിക്കുന്നത്.van ഒരു പൊതുസ്വത്താണ് എന്റെ ജീവിതം എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍,ഇപ്പോള്‍ തിരിച്ചറിയുകയാണ് എന്റെ വിധി ഞാന്‍ തന്നെ നിശ്ചയിക്കണം.

യൗവനത്തിലെ 16 വര്‍ഷങ്ങള്‍ സഹനസമരത്തിനായി അടര്‍ത്തി മാറ്റിയ ജീവിതമാണ് ഇറോം ഷര്‍മിളയെന്ന മണിപ്പൂരുകാരിയായുടേത്. സംസ്ഥാനത്ത് സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം നടത്തിയ ഷര്‍മിളയുടെ രാഷ്ട്രീയ പ്രവേശനം നിരാശപ്പെടുത്തുന്നതായിരുന്നു. വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് കന്നിമത്സരത്തില്‍ ഇറോമിന് നേടാനായത്.


സിസ്റ്റര്‍ പൌലീന നടത്തുന്ന എച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കുള്ള കാര്‍മ്മല്‍ ജ്യോതി ആശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇറോം ഷര്‍മിള തെരഞ്ഞെടുപ്പ് ഫലം തന്നില്‍ സൃഷ്ടിച്ച ശൂന്യതയെ കുറിച്ചു മാധ്യമങ്ങളോട് പങ്കു വച്ചത്.