യോഗിയുടെ ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനെ പൊലീസ് അടിച്ചു കൊന്നു

ചെറിയ പെട്ടിക്കട നടത്തി ഉപജവീനമാര്‍ഗം കണ്ടെത്തിയിരുന്ന വിമല്‍ കുമാറിനെയാണ് പോലീസുകാര്‍ അടിച്ചുകൊന്നത്

യോഗിയുടെ ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനെ പൊലീസ് അടിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരനായ കച്ചവടക്കാരനെ ഒരു സംഘം പൊലീസുകാര്‍ അടിച്ചുകൊന്നു. പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി യു.പിയിലെ ഹത്രാസിനുള്ള സദാര്‍ മേഖലയിലാണ് സംഭവം. കൊലപാതകത്തില്‍ രോഷാകുലരായ ജനക്കൂട്ടം ആഗ്ര- അലിഗഡ് ഹൈവേ ഉപരോധിച്ചു. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആഷിഷ് യാദവ് അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ കേസെടുത്തതായി എസ്.പി ജയ് പ്രകാശ് അറിയിച്ചു.

സദറിലെ ഒരു മദ്യശാലയ്ക്കു സമീപം ചെറിയ പെട്ടിക്കട നടത്തി ഉപജവീനമാര്‍ഗം കണ്ടെത്തിയിരുന്ന വിമല്‍ കുമാറി (44) നെയാണ് പൊലീസുകാര്‍ അടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രി ആഷിഷ് യാദവിന്റെ നേതൃത്വത്തില്‍ ഏതാനും പോലീസുകാര്‍ ഇയാളുടെ കടയിലെത്തിയിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പൊലീസുകാര്‍ ഇയാളെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിമല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണമടഞ്ഞു.

എസ്.ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്.പി അറിയിച്ചു.

Read More >>