അത്താഴത്തിനു ബീഫ് ബിരിയാണി ഇല്ല; ഉത്തര്‍ പ്രദേശില്‍ നവവധുവിനു മുത്തലാക്ക്

അത്താഴവിരുന്നിനു ബീഫ് ബിരിയാണി ഇല്ലാതിരുന്നതിനെച്ചൊല്ലി ഉണ്ടായ വഴക്കാണു വിവാഹമോചനത്തിലേയ്ക്കു നയിച്ചത്.

അത്താഴത്തിനു ബീഫ് ബിരിയാണി ഇല്ല; ഉത്തര്‍ പ്രദേശില്‍ നവവധുവിനു മുത്തലാക്ക്

ഉത്തര്‍ പ്രദേശില്‍ വിവാഹം കഴിഞ്ഞു രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും മുസ്ലീം യുവതിയെ വിവാഹമോചനം ചെയ്തു. വിരുന്നിനു ബീഫ് ബിരിയാണി ഇല്ലെന്നതാണു കാരണം.

ഞായറാഴ്ചയായിരുന്നു ബാറൈച്ച് സ്വദേശിയായ ഫര്‍മാന്‍ അലിയും അഫ്‌സാനയുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിനു ശേഷം അത്താഴം വിളമ്പിയപ്പോള്‍ വരനും ബന്ധുക്കളും ബീഫ് ബിരിയാണി ഇല്ലാത്തതിനെ ചോദ്യം ചെയ്തു. സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചതു കാരണം ബീഫ് കിട്ടാനില്ലെന്നു വധുവിന്റെ പിതാവ് സലാരി അറിയിച്ചു.

അടുത്ത ദിവസം ബീഫ് ബിരിയാണി ഇല്ലാതിരുന്നതിനെച്ചൊല്ലി വരന്റെ വീട്ടുകാര്‍ അഫ്‌സാനയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ഫര്‍മാനും അവരോടൊപ്പം ചേര്‍ന്നു.

പിതാവിനെ പിന്തുണച്ചു സംസാരിച്ച അഫ്‌സാനയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അഫ്‌സാനയെ മുത്തലാക്ക് ചൊല്ലാന്‍ പോകുകയാണെന്ന് ഫര്‍മാന്‍ അറിയിച്ചു.

വിവാഹത്തിനു മകള്‍ക്കു കിട്ടിയ സമ്മാനങ്ങള്‍ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് അഫ്‌സാനയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.