ഖരക്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

വിഷാദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം വിദ്യാര്‍ത്ഥിയെ ബാധിച്ചിരുന്നതായി ആരോപണമുണ്ട്.

ഖരക്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

ഖര്കപൂരിലെ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിപിന്‍ എന്‍ എന്ന എയറോസ്‌പെയ്‌സ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത വിഷാദമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ട് നിപിന്‍ കടുത്ത സമ്മര്‍ദ്ദമനുഭവിച്ചിരുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ മാസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശ്രീരാജ് എന്ന ആന്ധ്ര സ്വദേശിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയിരുന്നു. മാനസിക സമ്മര്‍ദ്ദം കാരണം ശ്രീരാജ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോളജധികൃതര്‍ അന്ന് പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് കാരണമായതെന്ന് ആരോപണമുണ്ട്.