സുശീല ദേവി ഇന്ത്യയുടെ പുത്രി; പിതാവിനും പുത്രനും മദ്ധ്യേ പരേതയായി സഞ്ചരിച്ചു

ബിഹാറിലെ പൂര്‍ണിയയിലാണ് സംഭവം. രോഗത്തെ തുടര്‍ന്ന് മരിച്ച സുശീല ദേവിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ ലഭിച്ചില്ല. മകന്റെ ബൈക്കിലാണ് മൃതദേഹം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചത്. ആശുപത്രിയിലെ ആംബുലന്‍സ് കേടാണെന്നും എല്ലാവരും പുറമെ നിന്നുള്ള വാഹനമാണ് ആശ്രയിക്കാറുള്ളതെന്നുമാണ് അധികൃതരുടെ ന്യായീകരണം.

സുശീല ദേവി ഇന്ത്യയുടെ പുത്രി; പിതാവിനും പുത്രനും മദ്ധ്യേ പരേതയായി സഞ്ചരിച്ചു

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുപത് കിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലെത്തിച്ച് ഭര്‍ത്താവും മകനും. ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രോഗത്തെ തുടര്‍ന്ന് മരിച്ച സുശീല ദേവിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യമോ മറ്റ് വാഹനങ്ങളോ ഇവര്‍ക്ക് ലഭിച്ചില്ല.

റാണിബാരി സ്വദേശിയായ ശങ്കര്‍ സാഹ് പൂര്‍ണിയ സദര്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് വിട്ടു തരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അനുവദിച്ചില്ല. സ്വന്തമായി വാഹനം കണ്ടെത്താനാണ് അധികൃതര്‍ ശങ്കര്‍ സാഹിനോട് പറഞ്ഞത്. പുറമെ നിന്നുള്ള ആംബുലന്‍സ് അന്വേഷിച്ചെങ്കിലും 2500 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്.

ഈ തുക നല്‍കാന്‍ ശേഷിയില്ലാത്ത ശങ്കര്‍ സാഹ് മകന്‍ പപ്പുവിന്റെ ബൈക്കില്‍ ഭാര്യയുടെ മൃതദേഹവും വഹിച്ച് 20 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുകയായിരുന്നു. മൃതദേഹം മകന്റെ ശരീരത്തോട് കെട്ടിയിരുന്നു. ശങ്കര്‍ സാഹും മകന്‍ പപ്പുവും പഞ്ചാബിലാണ് ജോലി ചെയ്യുന്നത്. സുശീല ദേവിയ്ക്ക് സുഖമില്ലെന്നറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പൂര്‍ണിയയിലെത്തുകയായിരുന്നു.

സദര്‍ ആശുപത്രിയിലെ ആംബുലന്‍സ് കേടായിരിക്കുകയാണെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എഡിഎമ്മും സിവില്‍ സര്‍ജനുമാണ് അന്വേഷണം നടത്തുക.

ബിഹാറിലെ മുസഫര്‍പൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തേിയ സ്ത്രീയുടെ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടുപോയ സംഭവം നേരത്തെ വിവാദമായിരുന്നു.