നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തട്ടിപ്പ്: ഡല്‍ഹി കോടതി മാധ്യമപ്രവര്‍ത്തകരെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കി

കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കരുതെന്ന് ജഡ്ജി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചതായും ആരോപണമുണ്ട്.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തട്ടിപ്പ്: ഡല്‍ഹി കോടതി മാധ്യമപ്രവര്‍ത്തകരെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കി

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഡല്‍ഹിയിലെ ഒരു കോടതി മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആരോപണം.

പഴയ നോട്ട് മാറ്റി നല്‍കുന്നതില്‍ കൃത്രിമം കാണിച്ചതിന് രണ്ട് ബാങ്ക് മാനേജര്‍മാരും മറ്റൊരാളും പ്രതിയായ കേസ് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഒരു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മാധ്യമപ്രവര്‍ത്തകരോട് വാക്കാല്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. കേസിന്റെ വിചാരണ തെറ്റായാണ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആരോപണത്തെത്തുടര്‍ന്നാണ് കോടതി നടപടി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കരുതെന്ന് ജഡ്ജി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരോട് നിര്‍ദ്ദേശിച്ചതായും ആരോപണമുണ്ട്. ആക്‌സിസ് ബാങ്ക് മാനേജരായിരുന്ന വിനീത് ഗുപ്ത, ഇതേ ബാങ്കിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ശോഭിത് സിന്‍ഹ, രാജീവ് കുമാര്‍ കുശ്വാല എന്നിവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റുചെയ്തത്. പ്രതികള്‍ മൂവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.