വിമാനയാത്രാ വിലക്കിനു പിന്നാലെ ശിവസേനാ എംപിക്ക് നേരെ വധശ്രമത്തിനു കേസും; കേസെടുത്തത് ഡല്‍ഹി പൊലീസ്

രവീന്ദ്ര ഗെയ്ക്‌വാദിനെ എയര്‍ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തി വിമാനയാത്ര നിഷേധിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി ഫെഡറേഷന്‍ അംഗങ്ങളായ സ്വകാര്യ കമ്പനികള്‍ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഇതിന് പിറകേയാണ് ദില്ലി പോലീസിൻറെ നടപടി.

വിമാനയാത്രാ വിലക്കിനു പിന്നാലെ ശിവസേനാ എംപിക്ക് നേരെ വധശ്രമത്തിനു കേസും; കേസെടുത്തത് ഡല്‍ഹി പൊലീസ്

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് എയര്‍ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ട് മര്‍ദിച്ച ശിവസേന എം പി രവീന്ദ്ര ഗെയ്ക്‌വാദിനെതിരെ ഡല്‍ഹി പൊലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച പൂനെയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്രതിരിച്ച വിമാനത്തില്‍വച്ചാണ് ശിവസേന എം പി, ജീവനക്കാരനെ മര്‍ദിച്ചത്.

ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നതാണ് ഒസ്മാനാബാദില്‍നിന്നുള്ള എംപിയെ പ്രകോപിപ്പിച്ചത്.സംഭവത്തെത്തുടര്‍ന്ന് രവീന്ദ്ര ഗെയ്ക്‌വാദിനെ എയര്‍ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തി വിമാനയാത്ര നിഷേധിച്ചിരിക്കുകയാണ്.ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങി ഫെഡറേഷന്‍ അംഗങ്ങളായ സ്വകാര്യ കമ്പനികള്‍ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രശ്‌നക്കാര്‍ക്ക് വിമാനയാത്ര സ്വപ്‌നം മാത്രമാകും. അമേരിക്കന്‍ മാതൃകയിലായിരിക്കും പട്ടിക തയ്യാറാക്കുക. അമേരിക്കയില്‍ ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് ഭാവിയില്‍ വിമാനയാത്ര ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള തീരുമാനം തന്നെയാണ് എടുക്കുകയെന്ന് എയര്‍പോര്‍ട്ട് അഥോറിട്ടിയും അറിയിച്ചിട്ടുണ്ട്.