കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന് ഐസിസ് ബന്ധമുണ്ടെന്ന ആരോപണം തെറ്റ്: ഡല്‍ഹി പോലീസ്

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന് ഐസിസ് ബന്ധമുണ്ടെന്ന ആരോപണം തെറ്റ്: ഡല്‍ഹി പോലീസ് നജീബിനെ കണ്ടെത്തി സുരക്ഷിതമായി വീട്ടുകാരെ ഏല്‍പ്പിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന് ഐസിസ് ബന്ധമുണ്ടെന്ന ആരോപണം തെറ്റ്: ഡല്‍ഹി പോലീസ്

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. നജീബ് കാണാതാകുന്നതിന് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരക്കിയെന്ന ആരോപണവും തെറ്റാണെന്ന് പോലീസ് അറിയിച്ചു.

നജീബീന് ഐസിസുമായി ബന്ധമുണ്ടോ എന്നത് അന്വേഷണ വിഷയമല്ലെന്നും ഡല്‍ഹി പോലീസ് വക്താവ് ദേപേന്ദ്ര പഥക് മാധ്യമങ്ങളോട് പറഞ്ഞു. നജീബിന്റെ തിരോധാനത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നജീബിനെ കണ്ടെത്തി സുരക്ഷിതമായി വീട്ടുകാരെ ഏല്‍പ്പിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസുള്ളതെന്നും അദ്ദേഹം പറഞ്ഞു.തിരോധാനത്തിന് മുമ്പ് നജീബ് ഐസിസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതാണിപ്പോള്‍ പോലീസ് തളളിക്കളഞ്ഞത്.

Read More >>