ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപി ഭരണത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ആം ആദ്മിയും കോൺ​ഗ്രസും; അജയ് മാക്കൻ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ആകെയുള്ള 272 സീറ്റുകളില്‍ 170ലും ബിജെപി മുന്നിലാണ്. 43 സീറ്റ് നേടിയ ആം ആദ്മി രണ്ടാം സ്ഥാനത്തും 35 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും തുടരുന്നു.

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപി ഭരണത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ആം ആദ്മിയും കോൺ​ഗ്രസും; അജയ് മാക്കൻ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തുന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. ആകെയുള്ള 272 സീറ്റുകളില്‍ 170ലും ബിജെപി മുന്നിലാണ്. 43 സീറ്റ് നേടിയ ആം ആദ്മി രണ്ടാം സ്ഥാനത്തും 35 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും തുടരുന്നു.

അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് മാക്കൻ രാജി. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്‍റെ പ്രകടനം മെച്ചപ്പെട്ടതാണെന്നും എന്നാൽ താൻ ഉദ്ദേശിച്ചപോലെയുള്ള വിജയം ലഭിച്ചില്ലെന്നും രാജി പ്രഖ്യാപിച്ച് മാക്കൻ പറഞ്ഞു.

എക്‌സിറ്റ് പോളുകളില്‍ ബിജെപി 200ലധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആം ആദ്മി ആരോപിച്ചു.

ലീഡ് നില

നോര്‍ത്ത് ഡല്‍ഹി

ബിജെപി 68

ആം ആദ്മി 18

കോണ്‍ഗ്രസ് 16

സൗത്ത് ഡല്‍ഹി

ബിജെപി 68

ആം ആദ്മി 19

കോണ്‍ഗ്രസ് 11

ഈസ്റ്റ് ഡല്‍ഹി

ബിജെപി 44

ആം ആദ്മി 8

കോണ്‍ഗ്രസ് 8

മറ്റുള്ളവര്‍ 3