ഡോക്ടറെന്ന വ്യാജേന എയിംസിൽ 5 മാസം ജോലി ചെയ്ത യുവാവ് പിടിയിൽ; മരുന്നുകളെപ്പറ്റിയുള്ള അയാളുടെ അറിവ് അത്ഭുതപ്പെടുത്തിയെന്ന് പൊലീസ്

നൽകിയ മൊഴികളിലെ വൈരുധ്യം മൂലം ഖുറം ആൾമാറാട്ടം നടത്തിയതെന്തിനാണെന്ന് ഇതുവരെ പൊലീസിന് മനസ്സിലായിട്ടില്ല.

ഡോക്ടറെന്ന വ്യാജേന എയിംസിൽ 5 മാസം ജോലി ചെയ്ത യുവാവ് പിടിയിൽ; മരുന്നുകളെപ്പറ്റിയുള്ള അയാളുടെ അറിവ് അത്ഭുതപ്പെടുത്തിയെന്ന് പൊലീസ്

ഡോക്ടറെന്ന വ്യാജേന ന്യൂ ഡൽഹിയിലെ എയിംസിൽ 5 മാസം ജോലി ചെയ്ത യുവാവ് അറസ്റ്റിൽ. അദ്നാൻ ഖുറം എന്ന 19 കാരനാണ് പൊലീസ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലും ഡിപ്പാർട്ട്മെന്റുകളിലും സുഹൃത്തുക്കളെ ഉണ്ടാക്കിയായിരുന്നു യുവാവിന്റെ ആൾമാറാട്ടം.

നൽകിയ മൊഴികളിലെ വൈരുധ്യം മൂലം ഖുറം ആൾമാറാട്ടം നടത്തിയതെന്തിനാണെന്ന് ഇതുവരെ പൊലീസിന് മനസ്സിലായിട്ടില്ല. ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട ഒരു കുടുംബത്തിനെ സഹായിക്കാനാണെന്നും അതല്ല, ചെറുപ്പം മുതൽ താനാഗ്രഹിച്ച ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആൾമാറാട്ടം നടത്തിയതെന്നും ഖുറം പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത സമയത്ത് അയാളുടെ മരുന്നുകളെപ്പറ്റിയുള്ള ജ്ഞാനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

ഏകദേശം 2000 ഓളം ഡോക്ടർമാരാണ് എയിംസിൽ ഉള്ളത്. അത് കൊണ്ട് തന്നെ വ്യാജനേതെന്നു കണ്ട് പിടിക്കുക ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആർഡിഎ പ്രസിഡന്റ് ഹർജിത് സിംഗ് പറഞ്ഞു. രണ്ടു മൂന്ന് മാസങ്ങളായി ആൾ നിരീക്ഷണത്തിലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച ഡോക്ടർമാർ ചേർന്നു നടത്തിയ മാരത്തോണിൽ പങ്കെടുത്താനെത്തിയ ഖുറമിനെ കണ്ട് ചിലർക്ക് സംശയം തോന്നി ആളെ ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തായത്. ഉടൻ തന്നെ അധികാരികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

Read More >>