ഡൽഹി മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയി

പരസ്യമായ ഒരു പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തയ്യാറായില്ല, എങ്കിലും പോലീസിന്റെ ജാഗ്രതാകുറവിനെ കുറിച്ചുള്ള തന്റെ പഴയ ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തു

ഡൽഹി മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കാർ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് മോഷണം പോയി. സെക്രട്ടറിയേറ്റിന് പുറത്തു പാര്‍ക്ക്‌ ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ നീല വാഗൺ ആർ കാറാണ് ഇന്ന് കള്ളന്‍ കൊണ്ടുപോയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ മോഷണം പോയതായി കണ്ടെത്തുന്നത്.

വൈകിട്ട് 3.30ന് പരാതി ലഭിച്ചതെന്നും തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മാൻഡിപ് രൺധാവ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു ഉണ്ടാകേണ്ടതായ ഗാർഡുകളും സുരക്ഷയെ കുറിച്ചും മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ എല്ലാ ഘടകങ്ങളും പരിശോധിക്കുകയാണെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തീകരിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യമായ ഒരു പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തയ്യാറായില്ല, എങ്കിലും പോലീസിന്റെ ജാഗ്രതാകുറവിനെ കുറിച്ചുള്ള തന്റെ പഴയ ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തു.

Read More >>