വോട്ടിംഗ് മെഷീന്‍ കൃത്രിമം: ഔദ്യോഗിക വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃത്രിമം തെളിയിക്കാന്‍ കമ്മീഷന്റെ വെല്ലുവിളി: ഇന്നു സര്‍വ്വകക്ഷിയോഗം

ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ആപ് എംഎല്‍എ സൗരഭ് ഭരദ്വാജ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടക്കുന്നത് എങ്ങനെയെന്നു പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടിംഗ് മെഷീനില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടക്കില്ലെന്ന ാെദത്തില്‍ കമ്മീഷന്‍ ച്ചൈുനില്‍ക്കുകയായിരുന്നു. തിരിമറി നടത്താവുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങളുടേതല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയത്...

വോട്ടിംഗ് മെഷീന്‍ കൃത്രിമം: ഔദ്യോഗിക വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃത്രിമം തെളിയിക്കാന്‍ കമ്മീഷന്റെ വെല്ലുവിളി: ഇന്നു സര്‍വ്വകക്ഷിയോഗം

വോട്ടിംഗ് മെഷീനെ സംബന്ധിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്നു ഡല്‍ഹിയില്‍ ചേരും. യന്ത്രങ്ങളുമായി ബന്ധപ്പെട്ടു 16 പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കമ്മീഷന്‍ ഇന്നു സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വോട്ടിംഗ് മെഷീനിലെ തിരിമറി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം നടത്താനാകാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം സാധ്യമാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു.

ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ആപ് എംഎല്‍എ സൗരഭ് ഭരദ്വാജ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടക്കുന്നത് എങ്ങനെയെന്നു പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടിംഗ് മെഷീനില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടക്കില്ലെന്ന ാെദത്തില്‍ കമ്മീഷന്‍ ച്ചൈുനില്‍ക്കുകയായിരുന്നു. തിരിമറി നടത്താവുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങളുടേതല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയത്.

'തെരഞ്ഞെടുപ്പു കമ്മീഷന്‍േറതല്ലാത്ത വോട്ടിംഗ് മെഷീനുകളില്‍ എന്തു തിരിമറിയും സാധ്യമായേക്കാം. ഇക്കാര്യം സാധാരണ ബുദ്ധിക്കു മനസിലാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രീതിയിലും സുരക്ഷിതമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇത്തരത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല. വലിയൊരു വിഭാഗത്തിന്റെ കീഴില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്'- തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

വ്യാജ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ സ്വാധീനിക്കാനോ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ കൃത്രിമം തെളിയിക്കാനും കമ്മീഷന്‍ വെല്ലുവളിച്ചിരുന്നു.