നിസ്സാരക്കാരിയല്ല ദീപ ജയകുമാർ; ജയലളിതയുടെ അനന്തരവൾ തന്നെ

ഇതിൽ രസകരമായ വിഷയം ഭർത്താവിന്റെ കാര്യമാണ്. മാധവൻ എന്ന തന്റെ ഭർത്താവിന്റെ കാര്യം പറഞ്ഞിട്ടില്ല ദീപ. താൻ ജയകുമാറിന്റെ മകൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അടുത്തിടെ വഴക്കിട്ട് സ്വന്തം പാർട്ടി ഉണ്ടാക്കാനായി ഇറങ്ങിപ്പോയ മാധവന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ല.

നിസ്സാരക്കാരിയല്ല ദീപ ജയകുമാർ; ജയലളിതയുടെ അനന്തരവൾ തന്നെ

ആർ കെ നഗർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നാമനിർദ്ദേശം സമർപ്പിച്ച എം ജി ആർ അമ്മാ ദീപ പേരവൈ പാർട്ടിയുടെ ജനറൽ സെക്രട്ടറി ദീപ ജയകുമാറിന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി. 12346604 രൂപയുടെ സ്വത്തുണ്ടെന്നും ഭർത്താവ് ഇല്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 7565000 രൂപയുടെ കടവും ഉള്ളതായി അവർ സമർപ്പിച്ച സ്വത്തുവിവരക്കണക്കിൽ പറയുന്നു.

ബാങ്കുകളിലും രൊക്കം പണമായും ഉള്ളത് 528314 രൂപയും കടം 7065000 രൂപയുമാണെന്ന് ദീപ അറിയിക്കുന്നു. ആഭരണങ്ങളായി 821 ഗ്രാം സ്വർണ്ണവും, ഒരു കിലോ വെള്ളിയും 20 ക്യാരറ്റിന്റെ വൈരക്കല്ലും ഉണ്ടെന്ന് പറയുന്നു. വാഹനം ഒരു ഹോണ്ട ആക്റ്റീവ മാത്രം. 1600 ച.അടി ഭൂമിയിൽ 3200 ച.അടിയിലുള്ള വീടും ഉള്ളതായി അവർ വെളിപ്പെടുത്തുന്നു. ആകെ മൊത്തം 12345604 രൂപയുടെ സ്വത്തുക്കൾ.

ഇതിൽ രസകരമായ വിഷയം ഭർത്താവിന്റെ കാര്യമാണ്. മാധവൻ എന്ന തന്റെ ഭർത്താവിന്റെ കാര്യം പറഞ്ഞിട്ടില്ല ദീപ. താൻ ജയകുമാറിന്റെ മകൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അടുത്തിടെ വഴക്കിട്ട് സ്വന്തം പാർട്ടി ഉണ്ടാക്കാനായി ഇറങ്ങിപ്പോയ മാധവന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മിഷൻ ദീപയുടെ സ്വത്തുവിവരങ്ങൾ സ്വീകരിച്ചു.

Read More >>