മുത്തലാക്ക് നിരോധിക്കുന്നത് ഖുര്‍ആനെതിര്; സുപ്രീം കോടതിയില്‍ വാദം

വിശുദ്ധപുസ്തകത്തിലെ വചനങ്ങളെ ഇങ്ങനെ നിന്ദിക്കുന്നത് ഇസ്ലാമിന്‌റെ നാശത്തിലേയ്ക്ക് വഴി തെളിക്കുമെന്നും ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയിന്‍ പറഞ്ഞു.

മുത്തലാക്ക് നിരോധിക്കുന്നത് ഖുര്‍ആനെതിര്; സുപ്രീം കോടതിയില്‍ വാദം

മുത്തലാക്ക് നിയമവിരുദ്ധം ആക്കുന്നത് ഖുര്‍ ആന്‍ മാറ്റിയെഴുതുന്നത് പോലെയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയിന്‍ പറഞ്ഞു. അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതിന് തുല്യമാണതെന്നും അവര്‍ വാദിക്കുന്നു.

വിശുദ്ധപുസ്തകത്തിലെ വചനങ്ങളെ ഇങ്ങനെ നിന്ദിക്കുന്നത് ഇസ്ലാമിന്‌റെ നാശത്തിലേയ്ക്ക് വഴി തെളിക്കുമെന്നും അവര്‍ പറഞ്ഞു. മുത്തലാക്ക് വഴി വിവാഹമോചനം നേടുന്നത് അസാധാരണമാണെങ്കിലും ഖുര്‍ ആനിലെ വചനങ്ങളും അല്ലാഹുവിന്റെ സന്ദേശവും കണക്കിലെടുത്ത് അതിനെ നിയമവിരുദ്ധമാക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം.

ഖുറാനിലുള്ള ഇത്തരം അനുശാസനങ്ങളില്‍ നിന്നുമുള്ള വ്യതിചലനം ദൈവത്തിന്‌റെ വചനങ്ങള്‍ക്ക് എതിരാണെന്നും എല്ലാ മുസ്ലീംങ്ങളും ദൈവദൂതന്‌റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും എ ഐ എം പി എല്‍ ബി പറഞ്ഞു.