ഭാര്യയെ കൊന്ന കുറ്റത്തിനു ഭര്‍ത്താവ് വര്‍ഷങ്ങളായി ജയിലില്‍; 'കൊല്ലപ്പെട്ട' ഭാര്യയ്ക്കു കാമുകനുമൊന്നിച്ചു സുഖജീവിതവും

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നു വിശ്വസിച്ചിരുന്ന ബിഹാറിലെ മുസഫര്‍പൂരിലെ പിങ്കി (25) എന്ന യുവതിയെയാണ് കാമുകനുമൊന്നിച്ചു മധ്യപ്രദേശില്‍ നിന്നും പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു...

ഭാര്യയെ കൊന്ന കുറ്റത്തിനു ഭര്‍ത്താവ് വര്‍ഷങ്ങളായി ജയിലില്‍; കൊല്ലപ്പെട്ട ഭാര്യയ്ക്കു കാമുകനുമൊന്നിച്ചു സുഖജീവിതവും

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു കോടതി ശിക്ഷഇച്ച ഭര്‍ത്താവ് കാലങ്ങളായി ജയിലില്‍ കിടക്കുമ്പോള്‍ 'കൊല്ലപ്പെട്ട' യുവതി തന്റെ കാമുകനുമൊന്നിച്ചു അയല്‍ സംസ്ഥാനത്തു സുഖമായിജീവിക്കുകയായിരുന്നു. ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നു വിശ്വസിച്ചിരുന്ന ബിഹാറിലെ മുസഫര്‍പൂരിലെ പിങ്കി (25) എന്ന യുവതിയെയാണ് കാമുകനുമൊന്നിച്ചു മധ്യപ്രദേശില്‍ നിന്നും പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

2015ലായിരുന്നു പിങ്കി മനോജ് ശര്‍മ്മയെവിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്കു ശേഷം പിങ്കിയെ കാണാതാകുകയായിരുന്നു. മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നു കാട്ടി പിങ്കിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. മനോജ് ശര്‍മ്മ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഠിപ്പിച്ചിരുന്നതായും അവര്‍ ആരോപിച്ചിരുന്നു.

പ്രസ്തുത സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ സമീപമുള്ള അഴുക്കു ചാലില്‍ നിന്നും അഴുകി വികൃതമായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ അതു പിങ്കിയുടേതാണെന്നുതിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മനോജ് ശര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കേസ് കോടതിയിലെത്തിയപ്പോള്‍ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവിന് ജയില്‍ ശിക്ഷ ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മനോജ് ശര്‍മ്മയുടെ സുഹൃത്ത് മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ വച്ച് അവിചാരിതമായി പിങ്കിയെയും കാമുകനേയും കാണുകയായിരുന്നു. സുഹൃത്ത് അറിയിച്ചതനുസരിച്ചു മനോജിന്റെ ബന്ധുക്കള്‍ ജബല്‍പ്പൂരിലെത്തുകയും പിങ്കിയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നു ബന്ധുക്കള്‍ അറിയിച്ചതനുസരിച്ചു പൊലീസെത്തി ഇരവരേയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ഇരുവരേയും ബീഹാറിലേക്കുകൊണ്ടുവന്നു പൊലീസ് ചോദ്യം ചെയ്തു. മയൂര്‍ മാലിക് എന്ന യുവാവുമായി അടുപ്പത്തിലായിരുന്ന പിങ്കി അയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നു പൊലീസിനോടു സമ്മതിച്ചു. തുടര്‍ന്നു ചെയ്യാത്ത കുറ്റത്തിനുശിക്ഷ അനുഭവിക്കുന്ന മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മനോജിന്റെ ബന്ധുക്കള്‍ അറിയിച്ചു.

നിരപരാധിയായ ഒരു യുവാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച സംഭവത്തില്‍ പിങ്കിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.