ഡാർവിന്റെ പരിണാമ സിദ്ധാന്തം 'ശാസ്ത്രീയമായി തെറ്റാണെന്നു' സത്യപാൽ സിംഗ്

'ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂൾ-കോളേജ് പാഠ്യപദ്ധതിയിൽനിന്നും ഡാർവിന്റെ പരിണാമ സിദ്ധാന്തം മാറ്റേണ്ടത് അത്യാവശ്യമാണ്. ഭൂമിയിൽ മനുഷ്യൻ പ്രത്യക്ഷ്യപ്പെട്ടതു മുതൽ അവൻ മനുഷ്യൻ തന്നെയായിരുന്നുവെന്നും മന്ത്രി

ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നു സത്യപാൽ സിംഗ്

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം 'ശാസ്ത്രീയമായി തെറ്റാണെന്നും' കുരങ്ങ് പരിണാമം സംഭവിച്ച് മനുഷ്യനായി മാറുന്നത് ആരും കണ്ടിട്ടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്ര സത്യപാൽ സിംഗ്. അതിനാൽ പരിണാമ സിദ്ധാന്തം സ്‌കൂൾ- കോളേജുകളിലെ പാഠ്യപദ്ധതിയിൽനിന്നും മാറ്റേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ നടന്ന അഖിലേന്ത്യ വൈദിക സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂൾ-കോളേജ് പാഠ്യപദ്ധതിയിൽനിന്നും ഡാർവിന്റെ പരിണാമ സിദ്ധാന്തം മാറ്റേണ്ടത് അത്യാവശ്യമാണ്. ഭൂമിയിൽ മനുഷ്യൻ പ്രത്യക്ഷ്യപ്പെട്ടതു മുതൽ അവൻ മനുഷ്യൻ തന്നെയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ നമ്മുടെ പൂർവികരുൾപ്പെടെ ഒരു കുരങ്ങ് മനുഷ്യനായി മാറുന്നതായി കണ്ടതായി എഴുതിയോ അല്ലാതെയോ പറയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Read More >>