ആഹാരം കഴിക്കുന്നതിന് ആരെ ഭയക്കണം; അവര്‍ക്കറിയാവുന്നത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ മാത്രം: ബീഫ് വിഷയത്തില്‍ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി

നിങ്ങള്‍ എന്ത് തരത്തിലുളള മാംസമാണ് കഴിച്ചതെന്ന് പേടികൂടാതെ വ്യക്തമാക്കണം. ഈ രാജ്യത്ത് അപകടകരമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ചിലര്‍ അസഹിഷ്ണുതയുടെ അന്തരീക്ഷമുണ്ടാക്കുകയാണ്. ജനങ്ങള്‍ എന്ത് കഴിക്കണമെന്നഒവരെ ചിലര്‍ തീരുമാനിക്കുന്നു- മമത പറഞ്ഞു.

ആഹാരം കഴിക്കുന്നതിന് ആരെ ഭയക്കണം; അവര്‍ക്കറിയാവുന്നത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ മാത്രം: ബീഫ് വിഷയത്തില്‍ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി

ബീഫിനെക്കുറിച്ചുളള വീഡിയോ വിവാദമായതിനെ തുടര്‍ന്നു വിശദീകരണം നല്‍കേണ്ടി വന്ന ബോളിവുഡ് നടി കജോളിനെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തു തരത്തിലുള്ള ആഹാരമാണ് കഴിച്ചതെന്നു പേടികൂടാതെ വ്യക്തമാക്കാന്‍ കഴിയണമെന്നു മമത പറഞ്ഞു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന യോഗത്തിലാണ് കജോളിനു പിന്തുണയുമായി മമത എത്തിയത്.

നിങ്ങള്‍ എന്ത് തരത്തിലുളള മാംസമാണ് കഴിച്ചതെന്ന് പേടികൂടാതെ വ്യക്തമാക്കണം. ഈ രാജ്യത്ത് അപകടകരമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ചിലര്‍ അസഹിഷ്ണുതയുടെ അന്തരീക്ഷമുണ്ടാക്കുകയാണ്. ജനങ്ങള്‍ എന്ത് കഴിക്കണമെന്നഒവരെ ചിലര്‍ തീരുമാനിക്കുന്നു- മമത പറഞ്ഞു.

തനിക്ക് ആ നടിയുടെ പേര് അറിയില്ലെന്നും പക്ഷേ ഷാരൂഖ് ഖാനുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളയാളാണെന്നു അറിയാമെന്നും മമത പറഞ്ഞു. അടുത്തിടെ അവര്‍ പുറത്തുവിട്ട വീഡിയോക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഒടുവില്‍ അത് പോത്തിറച്ചി കൊണ്ടുളള വിഭവമാണെന്നുളള വിശദീകരണം നല്‍കേണ്ടി വന്നതും കണ്ടിരുന്നു. ഇത് അപകടകരമായ സ്ഥിതിയാണെന്നും മമത പറഞ്ഞു.

ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഭയം സൃഷ്ടിക്കുകയാണെന്നു പറഞ്ഞ മമത ആരെയാണ് നാം ഭയക്കേണ്ടതെന്നും ചോദിച്ചു. തനിക്കെതിരെയുള്ള ബിജെപി നീക്കങ്ങള്‍ക്കെതിരെയും മമത ആഞ്ഞടിച്ചു. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്നെ ജയിലില്‍ അടക്കുമെന്നാണ് പറയുന്നത്. എന്നാല്‍ മൊത്തം തൃണമൂല്‍ കോണ്‍ഗ്രസുകാരെ നിങ്ങള്‍ക്ക് ജയിലില്‍ അടക്കാന്‍ സാധിക്കുമോ? ഇതിനുള്ള മറുപടി ജനങ്ങള്‍ പറയുമെന്നും മമത ബാനര്‍ജി പറഞ്ഞു.

അവര്‍ക്ക് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് മാത്രമെ അറിയൂ എന്നും അവര്‍ ഒരിക്കലും ഹിന്ദുമതത്തിന്റെ അനുകൂലികളല്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

Read More >>