'ആദ്യം താങ്കള്‍ സോപ്പിട്ട് കുളിക്കൂ'; യോഗി ആദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു

ദളിത് വിഭാഗത്തില്‍പ്പെടുന്നവരോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ചോദിക്കുന്ന ചോദ്യാവലി ഗുജറാത്തിലെ ദളിത് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിതരണം ചെയ്യുമെന്ന് സംഘടന അറിയിച്ചു.

ആദ്യം താങ്കള്‍ സോപ്പിട്ട് കുളിക്കൂ; യോഗി ആദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു

ദളിത് വിഭാഗത്തില്‍പ്പെടുന്നവരോട് സോപ്പിട്ട് കുളിച്ച് വൃത്തിയായ ശേഷം മാത്രം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതിന് മറുപടിയുമായി ദളിത് സംഘടന. ഡോ. അംബേദ്കര്‍ വെചാന്‍ പ്രതിഭാനന്ദ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുത്ത് പ്രതിഷേധിക്കുന്നത്.

''യോഗി ആദിത്യനാഥിന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥയോടുള്ള താല്‍പര്യമാണ് വ്യക്തമാക്കുന്നത്. അതിന് ആദ്യം അദ്ദേഹം സ്വയം ശുദ്ധനാകുകയാണ് വേണ്ടത്''-സംഘടനയുടെ വക്താക്കളായ കീര്‍ത്തി രാത്തോഡ്, കാന്തിലാല്‍ പാര്‍മാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വാല്‍മീകി സമുദായത്തിലുള്ള സ്ത്രീകളാണ് സോപ്പ് തയ്യാറാക്കുകയെന്ന് ഇവര്‍ പറഞ്ഞു. ആദിത്യനാഥിന് അയച്ചുകൊടുക്കും മുമ്പ് ജൂണ്‍ ഒമ്പതിന് സോപ്പ് പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കും. ദളിത് വിഭാഗത്തില്‍പ്പെടുന്നവരോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ചോദിക്കുന്ന ചോദ്യാവലി ഗുജറാത്തിലെ ദളിത് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിതരണം ചെയ്യുമെന്ന് സംഘടന അറിയിച്ചു. കുശിനഗര്‍ ജില്ലയിലെ ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് സോപ്പുപയോഗിച്ച് കുളിച്ച ശേഷം മാത്രം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്.

Read More >>